നീലേശ്വരം: നീലേശ്വരം പാലാത്തടം കാമ്പസിന് സമീപം അനുവദിച്ച സ്ഥലത്ത് കേന്ദ്രീയ വിദ്യാലയത്തിനുള്ള പുതിയ കെട്ടിടം നിർമിക്കാനുള്ള അനുമതി ലഭിച്ചു. നാഷനൽ പ്രോജക്ട് കൺസ്ട്രക്ഷൻ കോർപറേഷൻ ലിമിറ്റഡിനെ ചുമതലപ്പെടുത്തി ഡൽഹിയിലെ കേന്ദ്ര ഓഫിസിൽനിന്ന് ഉത്തരവായി. ഡിസംബറിൽ തറക്കല്ലിട്ട് നിർമാണ പ്രവൃത്തി തുടങ്ങും. സ്ഥലത്തേക്ക് എട്ട് മീറ്റർ വീതിയിൽ റോഡ് നിർമിക്കും. കേന്ദ്രീയ വിദ്യാലയത്തിനായി ഏഴ് ഏക്കർ ഭൂമി നേരത്തെ റവന്യൂ വകുപ്പ് നീക്കിെവച്ചിരുന്നു. നിലവിൽ കേന്ദ്രീയ വിദ്യാലയം ക്ലാസുകൾ പ്രവർത്തിക്കുന്നത് കടിഞ്ഞിമൂല വെൽെഫയർ എ.എൽ.പി സ്കൂൾ വാടക കെട്ടിടത്തിലാണ്. പരിമിതമായ സാഹചര്യം കുട്ടികളുടെ പഠനത്തെ ബാധിക്കുന്നതായി പരാതി ഉയർന്നിരുന്നു. കെട്ടിട നിർമാണത്തിന് അനുമതി ലഭിക്കാൻ സഹായിച്ച പി. കരുണാകരൻ എം.പി, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, എം. രാജഗോപാലൻ എം.എൽ.എ, വിദ്യാലയ മാനേജ്മെൻറ് കമ്മിറ്റി ചെയർമാൻ മുൻ കലക്ടർ കെ. ജീവൻബാബു, കേന്ദ്രീയ വിദ്യാലയ ഡെപ്യൂട്ടി കമീഷണർ സലീം എന്നിവരെ നഗരസഭ ചെയർമാൻ കെ.പി. ജയരാജൻ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.പി. മുഹമ്മദ് റാഫി എന്നിവർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.