കാഞ്ഞങ്ങാട്: വ്യവസായ രംഗത്തും വ്യാപാര മേഖലയിലും കേരളത്തില്‍ സ്ത്രീകള്‍ പിന്നാക്കമാണെന്ന് മിസോറം ഗവർണർ കുമ്മനം രാജശേഖരൻ. കാസര്‍കോട് ടൗണ്‍ കോ ഓപറേറ്റിവ് ബാങ്ക് കാഞ്ഞങ്ങാട് ബ്രാഞ്ചിെൻറയും ഉദ്യോഗിനി മഹിള സ്വയംതൊഴില്‍ വായ്പ പദ്ധതിയുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മിസോറമില്‍ 60 ശതമാനം സ്ത്രീകളും വ്യവസായ രംഗത്ത് സജീവമാണ്. ഇതേ അവസ്ഥ കേരളത്തിലും ഉണ്ടാകണം. റബർ, കശുവണ്ടി, ചക്ക എന്നിവയുടെ ഉല്‍പന്നങ്ങളില്‍ കേരളം മുന്‍പന്തിയിലാണെങ്കിലും ഇതിെൻറ വൈവിധ്യവത്കരണത്തിനുള്ള ഫാക്ടറികള്‍ കേരളത്തിന് പുറത്താണുള്ളത്. ഈയൊരു സ്ഥിതിവിശേഷം മാറണമെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് ചെയര്‍മാന്‍ എ.സി. അശോക് കുമാര്‍ അധ്യക്ഷത വഹിച്ചു. സഹകരണസംഘം ജോ. രജിസ്ട്രാര്‍ (ജനറല്‍) വി. മുഹമ്മദ് നൗഷാദ്, കെ. ദാമോദരന്‍ എൻജിനീയര്‍, ഉദുമ സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡൻറ് സി.കെ. ശ്രീധരന്‍, ഹോസ്ദുര്‍ഗ് സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡൻറ് എ. മോഹനന്‍ നായര്‍, നീലേശ്വരം അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ കെ.പി. നാരായണന്‍, കാഞ്ഞങ്ങാട് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് യൂസഫ് ഹാജി, സഹകാര്‍ ഭാരതി ദേശീയ സെക്രട്ടറി കെ. കരുണാകരന്‍, കാസര്‍കോട് ടൗണ്‍ബാങ്ക് എംപ്ലോയീസ് സംഘ് പ്രസിഡൻറ് പി. മുരളീധരന്‍, വൈസ് ചെയര്‍മാന്‍ കെ.എം. ഹെറള, ജനറല്‍ മാനേജര്‍ ഇന്‍ചാര്‍ജ് പി.രമേശ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.