ഉദുമ: പഞ്ചായത്തിലെ എല്ലാ വീട്ടുകാരും ഇനി മുതൽ തുണിസഞ്ചി ഉപയോഗിക്കും. വ്യാപാര സ്ഥാപനങ്ങളിൽനിന്ന് പ്ലാസ്റ്റിക് സഞ്ചികളിൽ സാധനങ്ങൾ കൊടുക്കുന്നതിന് വിലക്ക് ഏർപ്പെടുത്തും. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി 2017–18 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഉദുമയെ പ്ലാസ്റ്റിക് മുക്ത പഞ്ചായത്താക്കി മാറ്റുന്നതിനാണ് 21 വാർഡുകളിലെ 10,000 വീടുകളിൽ തുണിസഞ്ചി നൽകുന്നത്. വിതരണത്തിെൻറ പഞ്ചായത്ത്തല ഉദ്ഘാടനം പാലക്കുന്ന് കപ്പണക്കാൽ അംഗൻവാടിയിൽ പഞ്ചായത്ത് പ്രസിഡൻറ് കെ.എ. മുഹമ്മദലി നിർവഹിച്ചു. വൈസ് പ്രസിഡൻറ് ലക്ഷ്മി ബാലൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ പ്രഭാകരൻ തെക്കേക്കര, സൈനബ അബൂബക്കർ, മെംബർമാരായ കെ.വി. അപ്പു, കാപ്പിൽ മുഹമ്മദ് പാഷ, എ. കുഞ്ഞിരാമൻ, വത്സല ശ്രീധരൻ, വി.ഇ.ഒ കെ.സി. പ്രവീൺകുമാർ, എസ്.പി. ഷറഫുദ്ദീൻ, സഫിയ ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു. വാർഡ് മെംബർ ചന്ദ്രൻ നാലാംവാതുക്കൽ സ്വാഗതം പറഞ്ഞു. ഇതോടൊപ്പം പഞ്ചായത്തിലെ വീടുകളിൽനിന്നുള്ള പ്ലാസ്റ്റിക്, ഇ-മാലിന്യങ്ങൾ ശേഖരിക്കാനും പഞ്ചായത്ത് പദ്ധതി തയാറാക്കിയിട്ടുണ്ട്. പഞ്ചായത്തിലെ വീടുകളിൽ കുടുംബശ്രീ പ്രവർത്തകർ നേരിട്ട് ചെന്ന് പ്ലാസ്റ്റിക് ശേഖരിച്ച് സ്വകാര്യ ഏജൻസിക്ക് കൈമാറും. കടകളിൽനിന്നും സാധനങ്ങൾ കൊണ്ടുവരുന്ന പ്ലാസ്റ്റിക് കവർ, പാൽ, മീൻ കവറുകൾ കഴുകി വൃത്തിയായി കെട്ടിവെച്ച് കുടുംബശ്രീ പ്രവർത്തകരെ ഏൽപിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.