ഷിരൂർ മഠാധിപതിയുടെ മരണം: ആരെയും അറസ്​റ്റ്​ ചെയ്തില്ല -എസ്.പി

മംഗളൂരു: ഷിരൂർ മഠാധിപതിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തില്ലെന്ന് ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ലക്ഷ്മൺ നിംബാർഗി പറഞ്ഞു. ഐ.ജി അരുൺ ചക്രവർത്തി ചൊവ്വാഴ്ച ഷിരൂർ മഠവും ബന്ധപ്പെട്ട പ്രദേശങ്ങളും സന്ദർശിച്ചു. അതേസമയം, ഷിരൂർ മഠാധിപതിയുടെ മരണത്തെത്തുടർന്ന് തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ തെളിഞ്ഞാൽ മഠം വിടുമെന്ന് പേജാവർ മഠം സ്വാമി വിശ്വേശ തീർഥ പറഞ്ഞു. ഏത് അന്വേഷണവും പരിശോധനയും നേരിടാൻ സന്നദ്ധമാണ്. ഷിരൂർ സ്വാമിയുമായി സാമ്പത്തിക ഇടപാട് നടത്തിയിട്ടില്ല. അദ്ദേഹത്തി​െൻറ അന്ത്യകർമങ്ങളിൽ പങ്കെടുക്കാതിരിക്കുകയും പിറ്റേന്ന് വ്യക്തിപരമായി അധിക്ഷേപിക്കുന്ന പ്രസ്താവന നടത്തുകയും ചെയ്തുവെന്നതാണ് മറ്റൊരു ആരോപണം. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതിരിക്കാൻ തനിക്ക് കഴിയുമായിരുന്നില്ലെന്ന് വിശ്വേശ തീർഥ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.