അടിസ്ഥാനസൗകര്യങ്ങളൊരുക്കലാണ് യഥാർഥ വികസനം -എസ്.പി. ഉദയകുമാർ

പരവനടുക്കം: സമൂഹത്തിലെ മുഴുവൻ ജനങ്ങൾക്കും അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിക്കൊടുക്കലാണ് യഥാർഥ വികസനമെന്ന് സാമൂഹികപ്രവർത്തകനും കൂടങ്കുളം സമരനായകനുമായ എസ്.പി. ഉദയകുമാർ. ആലിയ ഇൻറർനാഷനൽ അക്കാദമി വിദ്യാർഥി യൂനിയൻ സംഘടിപ്പിച്ച 'ചാറ്റ് വിത്ത് െഗസ്‌റ്റ്' പരിപാടിയിൽ വിദ്യാർഥികളോട് സംവദിക്കുകയായിരുന്നു അദ്ദേഹം. പി.കെ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. അബ്ദുൽഖാദർ ചട്ടഞ്ചാൽ, നിസാർ പെർവാഡ്, എം.എച്ച്. ഹൈദർ, ഇസ്മായിൽ പള്ളിക്കര, ശംസുദ്ദീൻ ചിറാക്കൽ, ഷാക്കിബ് ഖാൻ എന്നിവർ സംബന്ധിച്ചു. ഉബൈദ് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.