കയ്യാറിൽനിന്ന് 192 കുപ്പി മദ്യം പിടികൂടി

കുമ്പള: കയ്യാർ മേർക്കളയിൽനിന്ന് കുമ്പള എക്സൈസ്‌ സംഘം 192 കുപ്പി കർണാടക നിർമിത വിദേശമദ്യം പിടികൂടി. കുമ്പള റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ വി.വി. പ്രസന്നകുമാറി​െൻറ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് മദ്യം പിടികൂടിയത്. ഒരാളെ അറസ്റ്റ് ചെയ്തു. കർണാടകയിൽ മാത്രം വിൽപനാനുമതിയുള്ള 180 മില്ലി ലിറ്ററുള്ള 192 കുപ്പികളാണ് പിടിച്ചെടുത്തത്. മേർക്കളയിലെ പ്രശാന്ത് ഡിസൂസയെയാണ് (28) അബ്‌കാരി നിയമപ്രകാരം അറസ്റ്റ് ചെയ്തത്. എക്സൈസ് സംഘത്തിൽ പ്രിവൻറിവ് ഓഫിസർ എസ്. ജേക്കബ്, സിവിൽ എക്സൈസ് ഓഫിസർ ശമീൽ, ഡ്രൈവർ മൈക്കിൾ ജോസഫ് എന്നിവരുമാണ് ഉണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.