മിനിലോറി കടന്നുപോകുന്നതിനിടയിൽ റോഡ്‌ തകർന്നു

ഉദുമ: ചെങ്കല്ലുമായി മിനിലോറി കടന്നുപോകുന്നതിനിെട റോഡ്‌ തകർന്നു. ചോയിച്ചുങ്കാൽ അയ്യങ്കോൽ നരിയടുക്കം അംഗൻവാടി റോഡാണ്‌ ഇടിഞ്ഞ്‌ വീണത്‌. ചൊവ്വാഴ്‌ച രാവിലെ പത്തരയോടെയാണ്‌ സംഭവം. ലോറി കടന്നുപോകുന്നതിനിടയിൽ വൻ ശബ്ദത്തോടെയാണ് റോഡ്‌ ഇടിഞ്ഞുവീണത്‌. മൂന്നുവർഷം മുമ്പ്‌ നിർമിച്ച റോഡി​െൻറ 20 മീറ്റർ നീളത്തിൽ പകുതി ഭാഗമാണ്‌ തകർന്നത്‌. റോഡിന്‌ താഴെ സ്വകാര്യവ്യക്തിയുടെ വീടാണ്‌. ലോറി വീടിന്‌ മുകളിലേക്ക്‌ മറിയാതിരുന്നത് അപകടം ഒഴിവാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.