അപകടങ്ങൾ വർധിക്കുന്നു; ഡിവൈഡറുകൾ കാടുകയറുന്നു

കാസർകോട്: ദേശീയപാതയിലെ ഡിവൈഡറുകൾ കാടുകയറിക്കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ കഴിെഞ്ഞങ്കിലും അധികൃതർ കണ്ടഭാവം നടക്കുന്നില്ല. കാസർകോട്-മംഗളൂരു ദേശീയപാതയിൽ അണങ്കൂർ മുതൽ അടുക്കത്ത്ബയൽ വരെയാണ് ഡിവൈഡറുകൾ കാടുമൂടിക്കിടക്കുന്നത്. ദിശാസൂചിക ബോർഡു പോലും കാണാൻ കഴിയുന്നുമില്ല. ദേശീയപാതയിലെ കുഴികളിൽ വീണുണ്ടാകുന്ന അപകടങ്ങളിൽ ദിനംതോറും ജീവനുകൾ പൊലിഞ്ഞുകൊണ്ടിരിക്കുന്നതിനിടയിലാണ് വലിയ അപകടങ്ങൾക്കുതന്നെ ഇടയാക്കിയേക്കാവുന്ന തരത്തിൽ ഡിഡൈറുകളിൽ കാടുകൾ വളർന്നിരിക്കുന്നത്. നഗരത്തിൽ മാത്രമല്ല അടുക്കത്ത്ബയൽ, തെക്കിൽ, ബേവിഞ്ച, മയിലാട്ടി എന്നിവിടങ്ങളിലൊക്കെ സമാനമായ അവസ്ഥയാണ്. പലപ്പോഴും വാഹനാപകടങ്ങളെ ഡ്രൈവർമാരുടെ ജാഗ്രതക്കുറവായിട്ടാണ് അധികൃതർ വിലയിരുത്താറുള്ളത്. എന്നാൽ, ഇതര സംസ്ഥാനങ്ങളിൽനിന്ന് വരുന്ന ഡ്രൈവർമാർക്ക് റോഡി​െൻറ പ്രത്യേകതകൾ പലപ്പോഴും അറിഞ്ഞുകൊള്ളണമെന്നില്ല. ദിശാസൂചിക ബോർഡ് കാടുമൂടി മറഞ്ഞിരിക്കുന്നതുകൊണ്ടുതന്നെ അപകടങ്ങൾക്കും വഴിവെക്കുന്നു. മാത്രമല്ല, മറുഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ മറയ്ക്കപ്പെടുന്നതുമൂലം ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപെടുന്നതും പതിവാകുന്നു. സമീപ റോഡുകളിൽനിന്ന് ദേശീയപാതയിലേക്ക് വരുന്ന വാഹനങ്ങളുടെ ദൂരക്കാഴ്ചക്കും ഇത് തടസ്സം സൃഷ്ടിക്കുന്നു. എന്നാൽ, ദേശീയപാത അതോറിറ്റിയാണെങ്കിൽ ഇതൊന്നും അറിഞ്ഞമട്ടുമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.