പുതിയതെരു: ചിറക്കൽ പഞ്ചായത്തിലെ ആദ്യകാല മുസ്ലിം ലീഗ് പ്രവർത്തകനും കുന്നുംകൈ ശിഹാബ് തങ്ങൾ റിലീഫ് സെൽ ചെയർമാനുമായ നായക്കൻ പള്ളിക്കാവിൽ ഹൗസിലെ (കാദർ മേസ്ത്രി-85) നിര്യാതനായി. ദീർഘകാലം ദിനേശ് ബീഡി തൊഴിലാളിയായും മേസ്ത്രിയായും പ്രവർത്തിച്ച അബ്ദുൽ ഖാദർ ചിറക്കൽ പഞ്ചായത്തിലെ സാമൂഹിക-രാഷ്ട്രീയ സേവനരംഗത്ത് സജീവ സാന്നിധ്യമായിരുന്നു. ദീർഘകാലം മുസ്ലിം ലീഗ് ചിറക്കൽ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡൻറ്, മുസ്ലിം ലീഗ് കുന്നുംകൈ ശാഖാ പ്രസിഡൻറ്, കുന്നുംകൈ മഹല്ല് ജമാഅത്ത് കമ്മിറ്റി സെക്രട്ടറി എന്നീനിലകളിൽ പ്രവർത്തിച്ചു. ശിഹാബ് തങ്ങൾ റിലീഫ് സെല്ലിെൻറ ചെയർമാനായി പ്രവർത്തിച്ചുവരുകയായിരുന്നു. ഭാര്യ: പി.പി. പാത്തൂഞ്ഞി. മക്കൾ: ഷൗക്കത്തലി, മുഹമ്മദലി, നജ്മുന്നിസ, സുമയ്യ, നദീറ, അമീർ (ദുബൈ), നൗഫൽ (ദുബൈ), സൽമത്ത്. മരുമക്കൾ: ജബ്ബാർ (ശാദുലിപ്പള്ളി), നിയാസ് (വളപട്ടണം), സാബിർ (അലവിൽ), സയ്യിദ് (കമ്പിൽ), റമീസ (ചാലാട്), ജസ്നാസ് (കുഞ്ഞിപ്പള്ളി), ഫർസീന (ശാദുലിപ്പള്ളി). കാട്ടാമ്പള്ളിയിൽ നടന്ന അനുശോചനയോഗത്തിൽ ബി. അബ്ദുൽ മജീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് അഴീക്കോട് മണ്ഡലം പ്രസിഡൻറ് കെ.വി. ഹാരിസ്, കെ. സലാം ഹാജി, സി. അബ്ദുറഹ്മാൻ ഹാജി, പുന്നക്കൽ ഹാരിസ്, പി.എം. മുഹമ്മദ് കുഞ്ഞി ഹാജി, പുന്നക്കൽ സിദ്ദീഖ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.