കാസർകോട്: ജനങ്ങൾ മഴക്കെടുതിമൂലം വലയുമ്പോൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട ജില്ല കലക്ടറെപോലും നിയമിക്കാത്ത സർക്കാറിെൻറ അനാസ്ഥയിൽ പ്രതിഷേധിച്ച് പ്രവാസി കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറുടെ ചേംബറിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. അടിയന്തരമായി ജില്ല കലക്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. പത്മരാജൻ െഎങ്ങോത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി നാം ഹനീഫ, സെക്രട്ടറി സിജോ ചാമക്കാല, ജില്ല സെക്രട്ടറിമാരായ കണ്ണൻ കരുവാക്കോട്, നിധീഷ് കാഞ്ഞങ്ങാട് സൗത്ത്, ഹനീഫ് ചേരങ്കൈ, കള്ളാർ മണ്ഡലം പ്രസിഡൻറ് ജോൺസൺ, സൂരജ് തട്ടാച്ചേരി, സിദ്ദീഖ് ഒഴിഞ്ഞവളപ്പ്, പ്രസാദ് പനയാൽ, റഹ്മാൻ ചൗക്കി, രാജൻ ഐങ്ങോത്ത് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.