കാസർകോട്: പത്താംതരം തുല്യത, ഹയര്‍സെക്കന്‍ഡറി തുല്യത കോഴ്‌സിനു ജില്ലയില്‍ ഈവര്‍ഷം 10,000 പേരെ രജിസ്റ്റര്‍ ചെയ്യും. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരു പത്താംതരം തുല്യത പഠനകേന്ദ്രവും ഹയര്‍സെക്കന്‍ഡറി തുല്യത പഠനകേന്ദ്രവും ആരംഭിക്കുന്ന നിലയിലാണ് രജിസ്‌ട്രേഷന്‍. ഏഴാംതരം വിജയിച്ചിട്ടുള്ള 17 വയസ്സ് പൂര്‍ത്തിയായിട്ടുള്ളവര്‍ക്ക് പത്താംതരം തുല്യത കോഴ്‌സില്‍ ചേരാം. കോഴ്‌സ് ഫീസ് 1850 രൂപ. പട്ടികജാതി-വര്‍ഗ വിഭാഗം, അംഗപരിമിതര്‍ എന്നീ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് മാത്രം അടക്കണം. കോഴ്‌സ് ഫീസ് സൗജന്യമാണ്. ഔപചാരികമായി പത്താംതരം വിജയിച്ച 22 വയസ്സ് പൂര്‍ത്തിയായിട്ടുള്ളവര്‍ക്ക് ഹയര്‍സെക്കന്‍ഡറി തുല്യത കോഴ്‌സിനുവേണ്ടി രജിസ്‌ട്രേഷന്‍ ചെയ്യാം. കോഴ്‌സ് ഫീസ് 2500. പട്ടികജാതി-വര്‍ഗ വിഭാഗം, അംഗപരിമിതര്‍ എന്നീ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് മാത്രം അടച്ചാല്‍ മതി. കോഴ്‌സ് ഫീസ് സൗജന്യം. പത്താംതരം തുല്യത വിജയിച്ചിട്ടുള്ളവര്‍ക്ക് പ്രായപരിധി ഇല്ല. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് പഠനം സൗജന്യം. അവര്‍ക്ക് പ്രതിമാസം സ്‌കോളര്‍ഷിപ്പും അനുവദിക്കും. എല്ലാ ഞായറാഴ്ചകളിലുമാണ് പഠനക്ലാസുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. സര്‍ട്ടിഫിക്കറ്റുകള്‍ പി.എസ്.സി അംഗീകൃതമാണ്. തുടര്‍പഠനത്തിനും ജോലിയില്‍ പ്രമോഷന്‍ നേടുന്നതിനും സഹായകരം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെടുക. കന്നഡ മാധ്യമത്തിലും പത്താംതരം, ഹയര്‍സെക്കന്‍ഡറി കോഴ്‌സുകള്‍ നടത്തുന്നുണ്ട്. ഫോണ്‍: 04994255507.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.