ദേശീയപാത ഉട൯ ഗതാഗതയോഗ്യമാക്കണം -വെൽഫെയർ പാർട്ടി

കാസർകോട്: മംഗളൂരു ദേശീയപാതയിലെ മു൯ പ്രവൃത്തിയുടെ ഗാരൻറി പീരിയഡ് പൂർത്തിയായി നാലു വർഷം പിന്നിട്ടിട്ടും ഇതുവരെ അറ്റകുറ്റപ്പണി നടത്താതിരിക്കുന്നത് സർക്കാറി​െൻറ പിടിപ്പുകേടാണെന്ന് വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് മുഹമ്മദ് വടക്കേക്കര. സർക്കാർ അനാസ്ഥയുടെ ഇരകളാക്കപ്പെട്ട് ജനങ്ങളുടെ ജീവ൯ പൊലിഞ്ഞുകൊണ്ടിരിക്കുകയാണ്. അടിയന്തരമായി പ്രവൃത്തി നടത്തുമെന്ന് അസി. എക്സി. എൻജിനീയർ പാർട്ടി പ്രതിനിധികൾക്ക് ഉറപ്പുനൽകിയിട്ടുണ്ടെന്നും പ്രവർത്തകർ പറഞ്ഞു. കരാറുകാരെ ലഭ്യമല്ലെങ്കിലും സമയബന്ധിതമായി പ്രവൃത്തി പൂർത്തീകരിക്കുന്നതിനുവേണ്ടി ആവശ്യമെങ്കിൽ കരാർ ഏറ്റെടുക്കാ൯ വെൽഫെയർ പാർട്ടി സംവിധാനമൊരുക്കും. ജില്ല വൈസ് പ്രസിഡൻറ് കെ. രാമകൃഷ്ണ൯, ജില്ല സെക്രട്ടറി പി.കെ. അബ്ദുല്ല, ജില്ല കമ്മിറ്റി അംഗം അബ്ദുൽഖാദർ ചട്ടഞ്ചാൽ, മഞ്ചേശ്വരം മണ്ഡലം പ്രസിഡൻറ് ലത്വീഫ് കുമ്പള, ഇസ്മായിൽ മൂസ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.