മലയാളിക്ക് വെറുമൊരു മലയാളമാസമല്ല കർക്കടകം, പഠിക്കാനേറെയുള്ള വലിയൊരു ജീവിതമാണത്. വിശ്വാസത്തിെൻറയും ജീവിതചര്യയുടെയും കൂടിച്ചേരലാണ് ഇൗമാസം. കനത്ത മഴ ലഭിക്കുന്ന മാസം. അപ്രതീക്ഷിതമായി മഴപെയ്യുന്നു എന്നതിനാൽ 'കള്ളക്കർക്കടകം' എന്ന ചൊല്ലുതന്നെയുണ്ട്. കാർഷികമേഖലക്ക് വരുമാനമൊന്നുമില്ലാത്ത കാലമായതിനാൽ 'പഞ്ഞമാസം' എന്നും വിളിക്കപ്പെടുന്നു. ചില കുടുംബങ്ങളിൽ ഒരു മാസം നീണ്ടുനിൽക്കുന്ന രാമായണപാരായണം ഈ മാസത്തിലാണ് നടത്താറുള്ളത്. അതിനാൽ കർക്കടകത്തിനെ 'രാമായണമാസം' എന്നും വിളിക്കുന്നു. രാമായണമാസാചരണത്തിെൻറ തുടക്കംകൂടിയാണ് കർക്കടകപ്പിറവി. പഞ്ഞമാസമായ കർക്കടകത്തെ പുണ്യമാസമാക്കി മാറ്റുക എന്നതാണ് രാമായാണ പാരായണംകൊണ്ട് ഉദ്ദേശിക്കുന്നത്. കർക്കടകം രോഗങ്ങളുടെയും കാലമാണ്. ഇൗമാസത്തിൽ ആരോഗ്യസംരക്ഷണത്തിന് പ്രത്യേക ചികിത്സകളും ജീവിതചര്യകളും ആയുർവേദം നിർദേശിക്കുന്നു. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളുമായി രാമായണ മാസാചരണം നടക്കും. പണ്ട് കർക്കടകത്തിലേക്ക് ധാന്യങ്ങളും മറ്റും സൂക്ഷിച്ചുവെക്കുന്ന പതിവുണ്ടായിരുന്നു. ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ഇലക്കറി കഴിക്കണം എന്നത് ഒരു പഴയ നിഷ്ഠയാണ്. താള്, തകര, പയറ്, ഉഴുന്ന്, മത്തൻ, കുമ്പളം, ചീര, തഴുതാമ, തുടിപ്പൻ, പൊന്നാരിയില എന്നിങ്ങനെ പത്തിലക്കറികള്‍ കര്‍ക്കടകത്തില്‍ ജീവകനഷ്ടം പരിഹരിക്കുന്നതിന് ഉത്തമമാകുന്നു. എന്നാല്‍, മുരിങ്ങയില കര്‍ക്കടകത്തില്‍ നിഷിദ്ധമത്രെ. പത്തിലയുടെ ഗുണവും നല്‍കുന്ന താള് അതിവിശേഷമെന്ന് കരുതപ്പെടുന്നു. സര്‍വരോഗശമനത്തിനും പോഷകശോഷണത്തിനും ജീവനഷ്ടത്തിനും പരിഹാരമാണ് ഔഷധക്കഞ്ഞി. സുഖചികിത്സ ഉഴിച്ചിലും പിഴിച്ചിലും ഞവരക്കിഴിയുമൊക്കെയായി നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് ആയുര്‍വേദ സുഖചികിത്സക്ക്. ശരീരത്തിെൻറ ദുര്‍മേദസ്സ് അകറ്റുന്നതിനും പേശികളുടെയും ഞരമ്പുകളുടെയും പുഷ്ടിക്കും ശരിയായ രക്തചംക്രമണത്തിനും കര്‍ക്കിടക സുഖ ചികിത്സ സഹായകമാകും. കര്‍ക്കടകത്തിലെ പത്തുണക്ക്, പത്ത് മഴ, പത്ത് വെയില്‍, പത്ത് മഞ്ഞ് അങ്ങനെയാണ് മാസം പൂര്‍ത്തിയാകുന്നത്. കര്‍ക്കടകച്ചൊല്ലുകള്‍ 1. കര്‍ക്കടകം കഴിഞ്ഞാല്‍ ദുര്‍ഘടം കഴിഞ്ഞു. 2. കര്‍ക്കടകത്തില്‍ പത്തില തിന്നണം. 3. കര്‍ക്കടകത്തില്‍ പട്ടിണി കിടന്നത് പുത്തരി കഴിഞ്ഞാല്‍ മറക്കരുത്. 4. കര്‍ക്കടക ചേന കട്ടെങ്കിലും തിന്നണം. 5. കര്‍ക്കടകത്തില്‍ പത്തുണക്കുണ്ട്. 6. കര്‍ക്കടകത്തില്‍ മര്‍ക്കടമുഷ്ടി വേണ്ട.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.