.................................. മട്ടന്നൂർ സുരേന്ദ്രൻ കളരിക്കുമുണ്ട് പറയാൻ... കളരി കേരളത്തിെൻറ പരമ്പരാഗത ആയോധന കലയാണ്. പ്രതിരോധമുറ എന്നതിനുമപ്പുറം ഇന്ന് മലയാളിയുടെ ജീവിതത്തിെൻറ ഭാഗമായി മാറി. അതുകൊണ്ടുതന്നെയാണ് കളരിയോടുള്ള ആഭിമുഖ്യം വർത്തമാനകാലത്ത് വർധിച്ചുവരുന്നത്. കഠിനമായ പരിശീലനത്തിലൂടെയാണ് ഒരു കളരി അഭ്യാസിയെ പരുവപ്പെടുത്തിയെടുക്കുന്നത്. ഇൗ പരിശീലനത്തിനിടെ ഒടിവുകളും ചതവുകളും സ്വാഭാവികമായിരുന്നു. ഇത്തരം പരിക്കുകൾ വളരെ വേഗം ഭേദമാക്കുന്നതിന് കളരിയിൽ ഗുരുക്കന്മാർ തന്നെ തയാറാക്കിയ മരുന്നുകൾ ഉണ്ടായിരുന്നു. ആയുർവേദ മരുന്നുകൾ ചേർത്ത് പ്രത്യേക രീതിയിൽ തയാറാക്കുന്നവയായിരുന്നു മരുന്നുകൾ. പരിക്കുകളെ വളരെ വേഗം ഭേദമാക്കുന്നതിന് ഇൗ മരുന്നുകൾ ഫലപ്രദമായിരുന്നു. ഇത്തരം ചികിത്സകളാണ് കളരി ചികിത്സയെന്ന രീതിയിലേക്ക് വളർന്നത്. കേരളത്തിെൻറ തനത് ചികിത്സാരീതിയാണ് കളരി ചികിത്സ. കളരി പരിശീലനത്തിനിടെ ഉണ്ടാകുന്ന പരിക്കുകൾ ചികിത്സിക്കുകയെന്നതായിരുന്നു ഇതിെൻറ ലക്ഷ്യം. എന്നാൽ, ഇന്ന് ഇൗ ചികിത്സ സമൂഹത്തിന് മുഴുവൻ സഹായകമാകുന്ന ചികിത്സ ശ്രേണിയായി മാറിയിരിക്കുന്നുവെന്നതാണ് യാഥാർഥ്യം. അസ്ഥി സംബന്ധവും ഞരമ്പുസംബന്ധവുമായ അസുഖങ്ങൾക്ക് കളരി ചികിത്സ ഫലപ്രദമാണെന്ന തിരിച്ചറിവ് സമൂഹത്തെ ഇൗ ചികിത്സയിലേക്ക് ഏറെ ആകർഷിച്ചുവരുന്നുണ്ട്. ശരീരത്തിനും മനസ്സിനും ഒാജസ്സും ശക്തിയും ലഭിക്കാൻ കളരി ചികിത്സാരീതി സഹായിക്കുന്നുണ്ടെന്ന് ഇൗ മേഖലയിലെ വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നു. ഇൗ സാധ്യതയാണ് കർക്കടകമാസത്തെ ആരോഗ്യസംരക്ഷണത്തിൽ കളരിക്കും പ്രാധാന്യം കൽപിച്ചു നൽകുന്നത്. സൂക്ഷ്മമായി നിരീക്ഷിച്ചുനോക്കിയാൽ കളരി ചികിത്സക്കും ആയുർവേദ ചികിത്സക്കും ഏറക്കുറെ സാദൃശ്യം കാണാൻ കഴിയും. ചവിട്ടി തിരുമ്മൽ (ഉഴിച്ചിൽ), സുഖചികിത്സ, പ്രത്യേക കിഴികൾ ഉപയോഗിച്ചുള്ള ചികിത്സ തുടങ്ങിയവയൊക്കെയും ആയുർവേദ ചികിത്സയുമായുള്ള കളരി ചികിത്സക്കുള്ള പൊക്കിൾകൊടി ബന്ധത്തെയാണ് കാണിക്കുന്നത്. കളരിക്ക് ആയുർവേദവുമായി ബന്ധമുണ്ടെന്നാണ് ഇതുമായി ബന്ധപ്പെട്ടവർ വിശദീകരിക്കുന്നത്. അതുകൊണ്ടാണ് കളരി-ആയുർവേദ ചികിത്സകൾ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതെന്ന് കതിരൂർ ഗുരുകുലം കളരിസംഘം നടത്തുന്ന ശൈലേഷ് ഗുരിക്കൾ അഭിപ്രായപ്പെടുന്നത്. കളരി ചികിത്സയുടെ ഭാഗമായി വികസിച്ചുവന്ന ചികിത്സാ രീതിയാണ് ചവിട്ടി തിരുമ്മലെന്നാണ് അദ്ദേഹം പറയുന്നത്. കളരി പരിശീലനത്തിെൻറ ഭാഗമായി മെയ്യഭ്യാസികൾക്ക് നടത്തിവന്ന ചവിട്ടി തിരുമ്മൽ ചികിത്സ സമ്പ്രദായത്തിന് ആയുർവേദരംഗത്ത് ഇപ്പോൾ ഏറെ പ്രാധാന്യം കൈവന്നിട്ടുണ്ട്. ചവിട്ടി തിരുമ്മുന്ന ആൾക്കും അതിന് വിധേയനാകുന്ന ആൾക്കും കായികശേഷിയും ദേഹബലവും ഉണ്ടാവണം. മർമം നന്നായി അറിയുന്നവർക്ക് മാത്രമേ ചവിട്ടി തിരുമ്മൽ ചികിത്സ നടത്താനുമാവുകയുള്ളൂവെന്നാണ് ആറു വർഷത്തിലേറെയായി നിരവധിപേരെ കളരിമുറ പരിശീലിപ്പിക്കുകയും കളരിചികിത്സ നടത്തിവരുകയും ചെയ്യുന്ന അദ്ദേഹം വ്യക്തമാക്കുന്നത്. മിക്ക കളരികളും തുടങ്ങുന്നത് കർക്കടകമാസത്തിലാണ്. മഴപെയ്ത് അന്തരീക്ഷം കുളിർക്കുമെന്നതാണ് കളരികൾ തുടങ്ങുന്നതിന് കർക്കടകമാസത്തെ അഭികാമ്യമാക്കുന്നത്. കുളിയും കളരിയും ദേഹബലം വർധിപ്പിക്കുമെന്നാണ് ശൈലേഷ് ഗുരിക്കൾ അനുഭവത്തിെൻറ വെളിച്ചത്തിൽ സാക്ഷ്യപ്പെടുത്തുന്നത്. പാരമ്പര്യമായാണ് അദ്ദേഹം കളരി അഭ്യസിച്ചത്. അച്ഛൻ എം.സി. നാണു ഗുരിക്കൾ തന്നെയായിരുന്നു ഗുരു. പിന്നീട് ചമ്പാട് വാച്ചാരി ശ്രീജയൻ ഗുരിക്കളുടെ കീഴിലും കളരിമുറ അഭ്യസിച്ചിട്ടുണ്ട്. പതിനേഴാമത്തെ വയസ്സ് മുതൽ അച്ഛെൻറ കൂടെ കളരി നടത്തുന്നതിന് പങ്കാളിയായി. അതിനിടെ മർച്ചൻറ് നേവിയിലും ചേർന്നു. അവധിക്ക് നാട്ടിൽ വരുേമ്പാഴെല്ലാം കളരിനടത്തിപ്പിൽ അച്ഛനെ സഹായിച്ചുപോന്നു. എന്നാൽ, അച്ഛെൻറ മരണശേഷം സ്വന്തമായി കളരിസംഘം നടത്തിവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.