കേരള മ​ദ്​റസ എജുക്കേഷൻ ബോർഡ്​ പൊതുപരീക്ഷ; അവാർഡ്​ വിതരണം ചെയ്​തു

കണ്ണൂർ: കേരള മദ്റസ എജുക്കേഷൻ ബോർഡി​െൻറ ആഭിമുഖ്യത്തിൽ പൊതുപരീക്ഷയിൽ വിജയിച്ചവർക്കുള്ള അവാർഡ്ദാന ചടങ്ങ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി യൂനിറ്റി സ​െൻററിൽ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസത്തിലൂടെയാണ് ഉന്നതമായ മൂല്യങ്ങൾ ലഭിക്കുന്നതെന്നും വിദ്യാഭ്യാസത്തിന് ജാതിയും മതവുമില്ലെന്നും അദ്ദേഹം പറഞ്ഞു. വിവിധ വിഭാഗങ്ങളിൽ കൂടുതൽ മാർക്കുകൾ കരസ്ഥമാക്കിയ നൂറിലധികം വിദ്യാർഥികൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു. ജമാഅത്തെ ഇസ്ലാമി കണ്ണൂർ ജില്ല ൈവസ് പ്രസിഡൻറ് പി.കെ. മുഹമ്മദ് സാജിദ് അധ്യക്ഷത വഹിച്ചു. 'ഗൾഫ് മാധ്യമം' ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് മുഖ്യാതിഥിയായിരുന്നു. ജമാഅത്തെ ഇസ്ലാമി വിദ്യാഭ്യാസവകുപ്പ് സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ്, മദ്റസ എജുക്കേഷൻ ബോർഡ് ഡയറക്ടർ സുശീർ ഹസൻ, ജമാഅത്തെ ഇസ്ലാമി കണ്ണൂർ ജില്ല വൈസ് പ്രസിഡൻറ് വി.എൻ. ഹാരിസ്, കോർപറേഷൻ കൗൺസിലർ അഡ്വ. ലിഷ ദീപക്, മദ്റസ എജുക്കേഷൻ ബോർഡ് മാനേജ്മ​െൻറ് കമ്മിറ്റി പ്രസിഡൻറ് സിബ്ഗത്തുല്ല, മദ്റസ എജുക്കേഷൻ ബോർഡ് അസി. ഡയറക്ടർ ജലീൽ മലപ്പുറം, മജ്ലിസ് അക്കാദമിക കൗൺസിൽ പ്രസിഡൻറ് അസൈനാർ മാസ്റ്റർ, വിദ്യാ കൗൺസിൽ സ്കൂൾ മാനേജ്മ​െൻറ് ചെയർമാൻ വി.കെ. ഖാലിദ്, ജമാഅത്തെ ഇസ്ലാമി വനിതാവിഭാഗം കണ്ണൂർ ജില്ല പ്രസിഡൻറ് പി.ടി.പി. സാജിത, സോളിഡാരിറ്റി കണ്ണൂർ ജില്ല പ്രസിഡൻറ് പി.കെ. ഫിറോസ്, എസ്.െഎ.ഒ കണ്ണൂർ ജില്ല പ്രസിഡൻറ് ഫാസിൽ അബു, ജി.െഎ.ഒ കണ്ണൂർ ജില്ല പ്രസിഡൻറ് ആരിഫ എന്നിവർ സംസാരിച്ചു. സംഘാടകസമിതി ജനറൽ കൺവീനർ എൻ.എം. മൂസ സ്വാഗതവും ജഷീർ അൽ അൻസാരി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.