നാലാം ഒപ്പുമരം ഇന്ന്​ സമാപിക്കും

കാസർകോട്: 'എൻവിസാജി'​െൻറ ആഭിമുഖ്യത്തിൽ മൂന്നുദിവസമായി തുടരുന്ന നാലാം ഒപ്പുമരം പരിപാടിക്ക് ഞായറാഴ്ച സമാപനം. രാവിലെ ഒമ്പതിന് പാട്ടുകൂട്ടവും 10ന് സംഘടന കൂട്ടായ്മയും 11ന് നീതിവേദിയുടെ പ്രഖ്യാപനവും നടക്കും. നാഷനൽ െഫഡറേഷൻ ഒാഫ് ഇന്ത്യൻ വിമൻ ജനറൽ സെക്രട്ടറി ആനിരാജ മുഖ്യാതിഥിയാകും. ഒപ്പുമരം പുരസ്കാര സമർപ്പണവും നടക്കും. എൻഡോസൾഫാൻ സഹജീവികൾക്ക് മനുഷ്യാവകാശ കമീഷൻ നിർദേശിച്ച സമഗ്ര പാലിയേറ്റിവ് കെയർ ആശുപത്രിയും നഷ്ടപരിഹാര ട്രൈബ്യൂണലും കേന്ദ്രം നൽകേണ്ട 200 കോടി രൂപയും അനുവദിച്ചുകിട്ടാനായി അഞ്ച് സാംസ്കാരിക പ്രവർത്തകർ ശനിയാഴ്ച ഒപ്പുമരച്ചുവട്ടിൽ രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെ ഉപവാസം അനുഷ്ഠിച്ചു. രാജൻ കരിവെള്ളൂർ, ഹസൻ മാങ്ങാട്, സന്തോഷ് പനയാൽ, സുഭാഷ് ചീമേനി, വേണു മാങ്ങാട് എന്നിവരുടെ ഉപവാസം വൈകീട്ട് അഞ്ചിന് അവസാനിപ്പിച്ചു. നാലപ്പാടം പത്മനാഭൻ, ഷാഫി മാപ്പിളക്കുണ്ട്, കുട്ടിയാനം മുഹമ്മദ്കുഞ്ഞി, രവീന്ദ്രൻ പാടി, ഉസ്മാൻ കടവത്ത്, എം. രവി, കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. ഒപ്പുമരസമരത്തോട് െഎക്യദാർഢ്യം പ്രഖ്യാപിച്ച് ആറ് ചിത്രകാരന്മാർ ഒപ്പുമരച്ചുവട്ടിൽ ചിത്രങ്ങൾ പൂർത്തിയാക്കി. രാജേന്ദ്രൻ പുല്ലൂർ, ജ്യോതിചന്ദ്രൻ, വിനോദ് അമ്പലത്തറ, സചീന്ദ്രൻ കാറഡുക്ക, കെ.എച്ച്. മുഹമ്മദ്കുഞ്ഞി, സാഹിറ റഹ്മാൻ എന്നിവരാണ് ചിത്രകാരന്മാർ. ജി.എച്ച്.എസ്.എസ് പട്ട്ള, ജി.വി.എച്ച്.എസ്.എസ് കുണിയ, എ.യു.പി.എസ് പൊതാവൂർ, ഗവ. കോളജ് കാസർകോട്, ഗവ. കോളജ് ഉദുമ എന്നിവിടങ്ങളിൽനിന്നുള്ള ഒപ്പ് ഷീറ്റുകൾ കൂടി ഒപ്പുമരച്ചുവട്ടിലെത്തിച്ചു. പട്ട്ള സ്കൂളിലെ സ്കൗട്ട് സംഘവും ഒപ്പുമരച്ചുവട്ടിലെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.