പയ്യന്നൂർ: മിനി സിവിൽ സ്റ്റേഷനിൽ നടന്ന പരാതി പരിഹാര അദാലത്തിൽ എത്തിയത് 102 പരാതികൾ. ഇതിൽ പകുതിയോളം പരാതികൾക്ക് തീർപ്പായി. ബാക്കിയുള്ളവ ഒരു മാസത്തിനകം പരിഹരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ജില്ല കലക്ടറുടെ നേതൃത്വത്തിൽ പരാതികളിൽ തീർപ്പുകൽപിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും കലക്ടർ എത്തിയില്ല. അദാലത്തിൽ സബ് കലക്ടർ എസ്. ചന്ദ്രശേഖരൻ, അസി. കലക്ടർ അർജുൻ പാണ്ഡ്യൻ, തഹസിൽദാർ എം. ബാബു, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. പയ്യന്നൂർ താലൂക്ക് പ്രവർത്തനം തുടങ്ങിയ ശേഷമുള്ള ആദ്യത്തെ പരിപാടിയായിരുന്നു ഇത്. നല്ല രീതിയിൽ സംഘടിപ്പിക്കപ്പെട്ടുവെങ്കിലും കലക്ടർ എത്താത്തത് പരാതിക്കാരെയും ഉദ്യോഗസ്ഥരെയും നിരാശരാക്കി. പയ്യന്നൂർ നഗരസഭ ചെയർമാൻ, വിവിധ പഞ്ചായത്തുകളിലെ പ്രസിഡൻറുമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടായിരുന്നു കൂടുതൽ പരാതികൾ. പഞ്ചായത്ത്, കൃഷി, സിവിൽ സപ്ലൈസ്, പൊലീസ്, കെ.എസ്.ഇ.ബി, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ, പി.ഡബ്ല്യു.ഡി തുടങ്ങിയവയുമായി ബന്ധപ്പെട്ടും പരാതികളെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.