അനധികൃത ഖനനം തടയണം

ശ്രീകണ്ഠപുരം: നഗരസഭ പരിധിയിലെ അനധികൃത ഖനനം തടയണമെന്ന് ചേപ്പറമ്പ് ദർശന കലാവേദി വാർഷിക ജനൽബോഡി ആവശ്യപ്പെട്ടു. ഭാരവാഹികൾ യു.പി. ശ്യാംജിത്ത് (പ്രസി.), മിഥുൻ സുരേന്ദ്രൻ (സെക്ര.), ആദർശ് മുരളീധരൻ (ട്രഷ.). ചെങ്കൽപണകളിൽ നഗരസഭയുടെ പരിശോധന 10 ചെങ്കൽപണകളുടെ പ്രവർത്തനം നിർത്തിച്ചു ഏഴ് ലോറികൾ പിടികൂടി ശ്രീകണ്ഠപുരം: ചേപ്പറമ്പ് മേഖലയിലെ ചെങ്കൽപണകളിൽ ശ്രീകണ്ഠപുരം നഗരസഭ സെക്രട്ടറി എ. പ്രവീണി​െൻറ നേതൃത്വത്തിൽ പരിശോധന നടത്തി. ആവശ്യമായ രേഖകളില്ലാതെ അനധികൃതമായി പ്രവർത്തിക്കുന്ന 10 ചെങ്കൽപണകളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു. ഏഴ് ലോറികളും പിടികൂടി. നാമമാത്രമായി ഖനനം നടത്താൻ അനുമതിയുള്ള പണകളിൽനിന്ന് വൻതോതിൽ കല്ല് കൊത്തിയെടുത്ത് കടത്തുന്ന തെളിവുകൾ ലഭിച്ചു. 24 സ​െൻറ് ഭൂമിയിൽ ആറ് മീറ്റർ ആഴത്തിൽ ഖനനം നടത്താൻ ജിയോളജി വകുപ്പിൽനിന്ന് അനുമതി വാങ്ങി 40 അടി താഴ്ചയിൽവരെ ഖനനം നടത്തുന്നതായി കണ്ടെത്തി. ഈ മേഖലയിലെ ഭൂരിഭാഗം പണകളും റവന്യൂ, നഗരസഭ, ജിയോളജി എന്നിവയുടെ ലൈസൻസില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് നഗരസഭ സെക്രട്ടറി പറഞ്ഞു. ശ്രീകണ്ഠപുരം മേഖലയിൽനിന്ന് ദിനംപ്രതി ലക്ഷക്കണക്കിന് ചെങ്കല്ലുകൾ വിവിധ ഭാഗങ്ങളിലേക്ക് കയറ്റിപ്പോകുന്നുണ്ട്. അനധികൃത ഖനനത്തിലൂടെ ലക്ഷങ്ങളുടെ വരുമാനനഷ്ടം സർക്കാറിനുണ്ടാകുന്നു. ചെങ്കൽപണകളിൽ ജോലി ചെയ്യുന്ന മറുനാടൻ തൊഴിലാളികളെ പാർപ്പിച്ച സ്ഥലങ്ങളിലും പരിശോധന നടത്തി. വൃത്തിഹീനമായ ചുറ്റുപാടിലും ഇടിഞ്ഞു വീഴാറായ ഷെഡുകളിലും കഴിയുന്നവരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റാൻ നിർദേശം നൽകി. പൊലീസും നഗരസഭ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.