കണ്ണൂർ: പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കുമെന്ന് മുറവിളികൂട്ടുന്ന സംസ്ഥാന സർക്കാറും ഭരണകക്ഷി യൂനിയനുകളും പൊതുവിദ്യാഭ്യാസത്തെ തകർത്തുകൊണ്ടിരിക്കുകയാണെന്ന് ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഒാർഗനൈസേഷൻ (ഫെറ്റോ) ജില്ല കമ്മിറ്റി യോഗം ആരോപിച്ചു. കേന്ദ്രഫണ്ട് സംസ്ഥാന സർക്കാർ വകമാറ്റി െചലവഴിക്കുകയാണ്. സ്കൂളുകളിൽ ജോലിചെയ്യുന്ന എൻ.ആർ.എച്ച്.എം ജീവനക്കാരുടെ എണ്ണം കുറക്കുകയും വേതനം ഭീമമായി വെട്ടിച്ചുരുക്കിയിരിക്കുകയും ചെയ്തു. കക്ഷിരാഷ്ട്രീയ പരിഗണന നോക്കി സ്ഥലംമാറ്റി ജീവനക്കാരുടെ ആത്മവിശ്വാസം തകർക്കുകയാണെന്നും യോഗം ആരോപിച്ചു. ഫെറ്റോ ജില്ല പ്രസിഡൻറ് കെ.കെ. വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. എൻ.ജി.ഒ സംഘ് സംസ്ഥാന വൈസ് പ്രസിഡൻറ് എം.ടി. മധുസൂദനൻ ഉദ്ഘാടനംചെയ്തു. സജീവൻ ചാത്തോത്ത്, എം.ടി. സുരേഷ്കുമാർ എന്നിവർ സംസാരിച്ചു. കെ.കെ. സന്തോഷ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.