കാസർകോട്: പത്താംതരം തുല്യതാ പഠിതാക്കളുടെ ചരിത്രരേഖ സര്‍വേയിൽ കണ്ടെത്തിയത് 8235 പുരാവസ്തുക്കൾ. കേരള സാക്ഷരത പ്രസ്ഥാനത്തിെൻറ വിസ്മയമുന്നേറ്റമായി ഇതു മാറി. 139 താളിയോലകള്‍, 512 ജാതകങ്ങള്‍, 430 ഗ്രന്ഥങ്ങള്‍, 102 വിഷ ചികിത്സ രേഖകള്‍, ആയുര്‍വേദം 94, മന്ത്രങ്ങള്‍ 288, മറ്റുള്ളവ 6475 എന്നിങ്ങനെയാണ് ഇവര്‍ കണ്ടെത്തിയത്. 2466 പഴയ വീട്ടുപകരണങ്ങള്‍ കണ്ടെത്തി. ചരിത്രരേഖ സര്‍വേയില്‍ പങ്കെടുത്ത 708 സ്ത്രീകളും 626 പുരുഷന്മാരുമടങ്ങിയ സംഘം 1311 വീടുകളിലും 23 സ്ഥാപനങ്ങളിലും സർവേ നടത്തിയാണ് വിവരം ശേഖരിച്ചത്. ആകെയുണ്ടായിരുന്ന 1622 പഠിതാക്കളില്‍ 1334 പേര്‍ സര്‍വേയില്‍ പങ്കെടുത്തു. കണ്ടെത്തിയ പുരാവസ്തുക്കള്‍ അതത് സ്ഥലത്തുതന്നെ നിലനിർത്തി പിന്നീട് മ്യൂസിയം സ്ഥാപിച്ച് ശേഖരിക്കാൻ ജില്ല പഞ്ചായത്ത് പ്രസിഡൻറിനോട് ശിപാര്‍ശ ചെയ്തെന്ന് സാക്ഷരത മിഷന്‍ കോഒാഡിനേറ്റര്‍ ഷാജു ജോണ്‍ അറിയിച്ചു. സംസ്ഥാന സാക്ഷരത മിഷന്‍ അതോറിറ്റിയും സംസ്ഥാന ആര്‍ക്കൈവ്‌സ് ഡയറക്ടറേറ്റും ചേര്‍ന്നാണ് ശ്രദ്ധേയമായ ഈ ദൗത്യം നിര്‍വഹിച്ചത്. ജില്ല പഞ്ചായത്ത് അനക്‌സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീര്‍, ജില്ല പഞ്ചായത്ത് സെക്രട്ടറി പി. നന്ദകുമാറിന് നല്‍കി ചരിത്രരേഖ സർവേയുടെ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു. ജില്ല കോഓഡിനേറ്റര്‍ ഷാജുജോണ്‍, അസി. കോഓഡിനേറ്റര്‍ പി.പി. സിറാജ് എന്നിവര്‍ സംസാരിച്ചു. കാര്‍ഷിക, സാംസ്‌കാരിക കേരളത്തില്‍ വര്‍ഷങ്ങളുടെ പഴക്കമുള്ള നിരവധി സ്മാരകങ്ങളും രേഖകളും സാധന സാമഗ്രികളും ഉള്‍പ്പെട്ട ചരിത്ര ശേഷിപ്പുകളെ പുതുതലമുറക്ക് പരിചയപ്പെടുത്തുകയെന്ന ശ്രമകരമായ ദൗത്യമാണ് സർവേയിലൂടെ സാക്ഷരത മിഷന്‍ ലക്ഷ്യമിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.