ച​രിത്രശേഷിപ്പുകൾ...

കാസർകോട്: സർവേയിൽ കണ്ടെത്തിയ പുരാവസ്തുക്കളിൽ എ.ഡി 1618ലെ ചൈനീസ് പത്രം പീക്കിങ് ഗസറ്റ്, 500 വര്‍ഷം പഴക്കമുള്ള താപ്പ്, 300 വര്‍ഷത്തിലധികം പഴക്കമുള്ള വിശറി, മുഹമ്മദ് ബിന്‍ അബ്ദുല്ലയുടെ 1400 വര്‍ഷം പഴക്കമുള്ള അല്‍-ഫുര്‍ഗു-അല്‍ അമീന്‍ എന്ന ഗ്രന്ഥം, 1942ല്‍ എന്‍. നാരായണന്‍ വൈദ്യര്‍ രചിച്ച വൈദ്യതാരകം ആയുര്‍വേദഗ്രന്ഥം, 1578ലെ ഡോക്ടറിന ക്രിസ്‌റ്റേ (ഫ്രാന്‍സിസ് സേവ്യര്‍) തുടങ്ങിയവയുമുണ്ട്. 70 വര്‍ഷം പഴക്കമുള്ള അറബിമലയാളത്തിലെഴുത്തിയ വിഷചികിത്സാഗ്രന്ഥവും കണ്ടെത്തി. 100 വര്‍ഷത്തിനുമേല്‍ പഴക്കമുള്ള 11 ഗ്രന്ഥങ്ങളാണ് സര്‍വേയില്‍ ലഭിച്ചത്. കണ്ടെത്തിയ പുരാരേഖകള്‍ കന്നഡ, സംസ്‌കൃതം, മലയാളം, അറബി, ഉർദു, പാലി, അറബിമലയാളം തുടങ്ങിയ ഭാഷകളിലുള്ളവയാണ്. മറ്റു മാധ്യമങ്ങളില്‍ എഴുതിയ 136 ചരിത്രരേഖകളും ലഭിച്ചു. ഇതില്‍ 19 എണ്ണം മുളയിലും 48 എണ്ണം ചെമ്പുതകിടിലും രേഖപ്പെടുത്തിയവയാണ്. തുകല്‍ ആറ്, തുണി പത്ത്, പാത്രം 53 എന്നിങ്ങനെയുള്ള മാധ്യമങ്ങളും ഉപയോഗിച്ചിട്ടുണ്ട്. ഇവയില്‍ 500 വര്‍ഷത്തിനു മുകളില്‍ പഴക്കമുള്ള 31 ഇനങ്ങളും 100 മുതല്‍ 500 വര്‍ഷംവരെ പഴക്കമുള്ള 105 ഇനങ്ങളും ഉണ്ട്. 500 വര്‍ഷത്തിനുമുകളില്‍ പഴക്കമുള്ള ഒരുജാതകവും 11 ഗ്രന്ഥങ്ങളും ആറു വിഷചികിത്സാരേഖകളും ഒരു ആയുര്‍വേദഗ്രന്ഥവും അഞ്ചു മന്ത്രങ്ങളും 17 മതഗ്രന്ഥങ്ങളും ലഭിച്ചവയില്‍ ഉള്‍പ്പെടും. 200 വര്‍ഷം പഴക്കമുള്ള മരുന്നുകല്ല്, 120 വര്‍ഷം പഴക്കമുള്ള ചെല്ലപ്പെട്ടി, 250 വര്‍ഷം പഴക്കമുള്ള ആട്ടവിളക്ക്, 100 വര്‍ഷം പഴക്കമുള്ള പത്തായം, 100 വര്‍ഷം പഴക്കമുള്ള സ്വര്‍ണാഭരണപ്പെട്ടി, 100 വര്‍ഷം പഴക്കമുള്ള ഭസ്മക്കൊട്ട, 150 വര്‍ഷം പഴക്കമുള്ള തൂക്കുപെട്ടി എന്നീ പുരാവസ്തുക്കളും സര്‍വേയില്‍ കണ്ടെത്തി. ജാതിക്കെതിരായ സമരത്തെ സംബന്ധിച്ച 21 രേഖകളും കര്‍ഷകസമരം, സ്വാതന്ത്ര്യസമരം എന്നിവ സംബന്ധിച്ച 34 വീതം മറ്റുള്ളവയെക്കുറിച്ചുള്ള 32 രേഖകളും സര്‍വേയില്‍ ലഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.