ചൊക്ലി: മേക്കുന്ന് മതിയമ്പത്ത് സ്കൂളിന് സമീപം താഴെ വെളുത്താണ്ടിയിൽ നസീമയുടെ നിർമാണത്തിലിരിക്കുന്ന വീട് വെള്ളിയാഴ്ച പുലർച്ചയുണ്ടായ കനത്ത മഴയിൽ തകർന്നു. പത്ത് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മുകൾ നിലയുടെ കോൺക്രീറ്റിനുവേണ്ടി പലകയടിച്ച് കമ്പി കെട്ടിക്കൊണ്ടിരിക്കുന്ന അവസ്ഥയിലുള്ളപ്പോഴാണ് വീട് തകർന്നത്. തിങ്കളാഴ്ച കോൺക്രീറ്റ് ചെയ്യാനുള്ള ഒരുക്കത്തിലായതിനാൽതന്നെ പുലർച്ച സംഭവിച്ചതിനാലും ജോലിക്കാർ സ്ഥലത്തില്ലാത്തതിനാലും വൻ ദുരന്തമാണ് ഒഴിവായത്. ചൊക്ലി വില്ലേജ് ഓഫിസറും പഞ്ചായത്ത് എ.ഇയും സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.