മംഗളൂരു: ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ നാല് വനിതകൾ 5.71 ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ കവർന്നതായി പരാതി. നഗരത്തിൽ ഭവന്തി സ്ട്രീറ്റിലെ വിജയലക്ഷ്മി ജ്വല്ലറിയിലാണ് മോഷണം നടന്നത്. നാലുപേർ ആഭരണങ്ങൾ തിരഞ്ഞ് വാങ്ങാതെ പോയി. ജ്വല്ലറിയിലെ ജീവനക്കാരിൽ ഒരാൾ ചായ കുടിക്കാൻ ഹോട്ടലിൽ പോയ സമയം വീണ്ടും ജ്വല്ലറിയിലെത്തി മറ്റു ജീവനക്കാരെ വെട്ടിച്ച് ആഭരണങ്ങൾ കൈക്കലാക്കുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളിലാണ് മോഷണം തെളിഞ്ഞത്. ഉടമ ലളിതയുടെ പരാതിയിൽ ബന്തർ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.