മംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് വധക്കേസിൽ സംശയിക്കുന്ന ഏഴാം പ്രതി സുള്ള്യ സമ്പാജെയിലെ മോഹൻ നായകിനെ (50) പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. സംശയപ്പട്ടികയിലെ ആറാമനായ വിജയപുര ജില്ലയിലെ സിന്തഗി സ്വദേശി പരശുരാമിനെ (26) കഴിഞ്ഞമാസം അറസ്റ്റ് ചെയ്തിരുന്നു. മാണ്ട്യ മദ്ദൂറിലെ കെ.ടി. നവീൻകുമാർ, മഹാരാഷ്ട്ര സ്വദേശികളായ അമോൽ കലെ, അമിത് ദിവാകർ, കർണാടക സ്വദേശികളായ മനോഹർ എഡ്വേ, സുജീത് കുമാർ എന്ന പ്രവീൺ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞവർഷം സെപ്റ്റംബർ അഞ്ചിനാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.