തളിപ്പറമ്പ്: 'കരുത്തരാവുക' എന്ന സോളിഡാരിറ്റി കാമ്പയിനിെൻറ ഭാഗമായി തളിപ്പറമ്പ് യൂനിറ്റിെൻറ ആഭിമുഖ്യത്തിൽ ഞായറാഴ്ച രാവിലെ എട്ടു മുതൽ 12വരെ സൗജന്യ മെഡിക്കൽ ക്യാമ്പും ജീവിതശൈലീ ബോധവത്കരണ ക്ലാസും നടക്കും. കോർട്ട് റോഡിലെ ഇഹ്സാൻ സെൻററിൽ നടക്കുന്ന ക്യാമ്പിന് പരിയാരം മെഡിക്കൽ കോളജ് സീനിയർ മെഡിക്കൽ ഓഫിസർ ഡോ. പി.വി. അബൂബക്കർ നേതൃത്വം നൽകും. ക്യാമ്പിൽ ഷുഗർ, ബ്ലഡ് പ്രഷർ പരിശോധനയും 450 രൂപയുടെ തൈറോയിഡ് ടെസ്റ്റ് 50 രൂപക്കും ചെയ്തുകൊടുക്കും. പങ്കെടുക്കുന്നവർ 9995773544, 8281252492 എന്നീ നമ്പറിൽ ബന്ധപ്പെടണം. സംഘാടകസമിതി യോഗത്തിൽ സി.എച്ച്. സൈഫൽ അധ്യക്ഷത വഹിച്ചു. മുസദിഖ്, ഇൻസമാം, മിലാസ് എന്നിവർ സംസാരിച്ചു. കെ.എ. മുഫീദ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.