കലിതുള്ളി കടൽ; അഴീക്കൽ തീരദേശവാസികൾ ഭീതിയുടെ അഴിമുഖത്ത്​

കണ്ണൂർ: അഴിമുഖത്ത് രക്ഷക്കായി ഒരുക്കിയ കരിങ്കൽക്കെട്ടുകൾ പോലും തകർത്തെറിഞ്ഞ് തീരത്തേക്ക് കലിതുള്ളി കയറുകയാണ് കടൽ. സംരക്ഷണഭിത്തിയും മറികടന്ന് ഇരച്ചു കയറുന്ന കടൽ താറിട്ട റോഡ്പോലും തകർക്കുന്നു. റോഡിൽ വലിയ കുഴികൾ രൂപപ്പെടുന്നത് നിമിഷങ്ങൾക്കുള്ളിലാണ്. അഴീക്കൽ ഫെറി, ലൈറ്റ് ഹൗസ് റോഡ് തീരത്താണ് കടൽക്കലി. കാലവർഷം കനത്തേതാടെയുള്ള കടലി​െൻറ ക്ഷോഭിക്കുന്ന മുഖം കണ്ട് ഭീതിയിലാണ് തീരത്ത് താമസിക്കുന്നവർ. കൂറ്റൻകല്ലുകൾ ഉപയോഗിച്ച് നിർമിച്ച സുരക്ഷാഭിത്തി കടന്ന് ഒരു തിരയും വരില്ലെന്ന വിശ്വാസമാണ് തകരുന്നത്. ക്വിൻറൽ കണക്കിന് തൂക്കംവരുന്ന കല്ലുകളാണ് തിരകൾ മീറ്ററുകൾക്കകലേക്ക് തെറിപ്പിച്ചത്. അഴീക്കൽ ലൈറ്റ് ഹൗസ് റോഡിലെ വീടുകൾക്കു മുന്നിലാണ് ഇവ വീണിട്ടുള്ളത്. ഇൗസമയത്ത് വാഹനങ്ങൾ കടന്നുപോയിരുന്നുവെങ്കിൽ വലിയ ദുരന്തമായിരിക്കും സംഭവിച്ചിട്ടുണ്ടാവുകയെന്നും വീട്ടുകാർ പറയുന്നു. അഴീക്കൽ പുഴയും കടലും ചേരുന്നിടത്ത് പുലിമുട്ട് നിർമിച്ചതിനു ശേഷം കാര്യമായ അപകടങ്ങളില്ലായിരുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ശാന്തമായ അന്തരീക്ഷമാണുണ്ടായിരുന്നതെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ, കഴിഞ്ഞ ഒരാഴ്ചയായി ഇൗഭാഗത്ത് കടലാക്രമണം രൂക്ഷമാണ്. തീരത്തെ ഭിത്തികൾക്ക് താങ്ങാവുന്നതിനുമപ്പുറമാണ് കടലി​െൻറ ആക്രമണം. ബോട്ട് ജെട്ടിയോട് ചേർന്ന ഭാഗത്ത് സംരക്ഷണഭിത്തി ഉയർത്തിക്കെട്ടിയിട്ടുമില്ല. ഇറിഗേഷൻവകുപ്പും അഴീക്കൽപോർട്ടും തമ്മിലുള്ള അസ്വാരസ്യങ്ങളാണ് ഇവിടെ നിർമാണം നടക്കാത്തതിന് കാരണം. ഇവിടെ സംരക്ഷണഭിത്തി കെട്ടണമെന്നാവശ്യപ്പെട്ട് കലക്ടർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇപ്പോൾ നിർമിച്ച സുരക്ഷാഭിത്തികളുടെ ഉയരം കൂട്ടണമെന്നും ആവശ്യമുയരുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.