പ്രായോഗിക പരീക്ഷകൾ

കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ നാല്, രണ്ട് സെമസ്റ്റർ ബി.എസ്സി സൈക്കോളജി (സി.ബി.സി.എസ്.എസ്-റഗുലർ/സപ്ലിമ​െൻററി, സി.സി.എസ്.എസ്-സപ്ലിമ​െൻററി മേയ് 2018) ഡിഗ്രി പ്രായോഗിക പരീക്ഷകൾ ജൂലൈ 23 മുതൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടണം. നാല്, രണ്ട് സെമസ്റ്റർ ബി.എസ്സി ഹോം സയൻസ് (സി.ബി.സി.എസ്.എസ്-റഗുലർ/സപ്ലിമ​െൻററി, സി.സി.എസ്.എസ്-സപ്ലിമ​െൻററി മേയ് 2018) ഡിഗ്രി പ്രായോഗിക പരീക്ഷകൾ യഥാക്രമം ജൂലൈ 23,25 തീയതികളിൽ കൂത്തുപറമ്പ് നിർമലഗിരി കോളജിൽ നടത്തും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടണം. ഒന്നാം സെമസ്റ്റർ എം.എ മ്യൂസിക് പരീക്ഷാഫലം പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എം.എ മ്യൂസിക് (റഗുലർ/സപ്ലിമ​െൻററി-നവംബർ 2017) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ. പുനഃപരിശോധന/സൂക്ഷ്മ പരിശോധന/ഫോേട്ടാകോപ്പി എന്നിവക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 30.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.