വീട് തകർന്നു

ഉരുവച്ചാൽ: കനത്ത മഴയിൽ മാലൂർ കപ്പച്ചപൊയിലിൽ വീട് തകർന്ന് രണ്ടുപേർക്കു പരിക്കേറ്റു. കപ്പച്ചപൊയിലിലെ കോറോത്ത് ലക്ഷം വീട് കോളനിക്ക് സമീപത്തെ മംഗലാടൻ സാറുമ്മ, മകൻ റഫ്നാദ് എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ സാറുമ്മയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും മകൻ റഫ്നാദിനെ തലശ്ശേരി ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഓടുമേഞ്ഞ വീടാണ് തകർന്നത്. സാറുമ്മയും മകനും കിടന്നുറങ്ങിയ റൂമി​െൻറ ചുമർ തകർന്ന് മൺകട്ട ദേഹത്തുവീണാണ് ഇരുവർക്കും പരിക്കേറ്റത്. സമീപത്തെ മുറിയിൽ കിടന്നുറങ്ങിയ സാറുമ്മയുടെ മറ്റു രണ്ടു കുട്ടികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മഴയിൽ മൺകട്ട കുതിർന്നതായിരിക്കാം വീട് തകരാൻ കാരണമെന്നാണ് നിഗമനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.