കേളകം: കൊട്ടിയൂർ-പാൽചുരം-വയനാട് ചുരം റോഡിലെ രണ്ടാം ഹെയർപിൻ വളവിൽ വീണ്ടും മലയിടിച്ചിൽ. ഗതാഗതം മണിക്കൂറോളം തടസ്സപ്പെട്ടു. ബസുൾപ്പെടെയുള്ള വാഹനങ്ങൾ ചുരത്തിൽ കുടുങ്ങിക്കിടന്നു. വലിയ പാറകൾ ഉൾപ്പെടെയുള്ളവ റോഡിലേക്ക് പതിക്കുകയായിരുന്നു. ബുധനാഴ്ചയും മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസ്സപ്പെട്ടിരുന്നു. തിങ്കളാഴ്ച മണ്ണിടിഞ്ഞ് ദീർഘനേരം ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് നാട്ടുകാരും പഞ്ചായത്ത് അധികൃതരും െപാലീസും വില്ലേജ് അധികൃതരും ചേർന്ന് മണ്ണുമാന്തി ഉപയോഗിച്ച് മണ്ണ് നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ഇനിയും മണ്ണിടിയാനുള്ള സാധ്യതയുണ്ട്. പാതയിൽ വാഹനയാത്രക്ക് അധികൃതർ കനത്ത ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. മറ്റു പാതകളിൽ തടസ്സങ്ങളുള്ളതിനാൽ പാൽചുരം പാതയിൽ ദിനേന ചരക്കുവാഹനങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്നുണ്ട്. എന്നാൽ, ഇവിടെ നിരീക്ഷണം ശുഷ്കമാണ്. മഴ കനത്തതോടെ മുകളിൽനിന്ന് കല്ലും മണ്ണും ഇടിഞ്ഞ് റോഡിലേക്ക് പതിക്കാൻ തുടങ്ങിയതോടെ അപകടഭീതി കൂടിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.