രവീന്ദ്രൻ രാവണേശ്വരം കാസർകോട്: ഹോസ്ദുർഗ് താലൂക്ക് ചിത്താരി വില്ലേജിൽ രാവണേശ്വരം പെരുംതൃക്കോവിലപ്പൻ ക്ഷേത്രത്തിൽ തൊഴുകൈയുമായി കടന്നുവരുേമ്പാൾ മനസ്സിൽ നിറയുക രാമനല്ല, രാവണനാണ്. രാമായണത്തിലെ കേന്ദ്ര വില്ലൻ കഥാപാത്രത്തിെൻറ പേരിൽ ഒരു ക്ഷേത്രം ഒരുപക്ഷേ ഇവിടെ മാത്രം. രാവണെൻറ പെരുമ പേറുന്നതുകൊണ്ടാണ് നാടിന് രാവണേശ്വരം എന്ന പേര് വന്നതെന്നാണ് പഴമക്കാരുടെ വിശ്വാസം. ക്ഷേത്രവുമായി ബന്ധപ്പെട്ട െഎതീഹ്യം ഇങ്ങനെയാണ്. ഹിമാലയത്തിൽ തപസ്സനുഷ്ഠിച്ച് പരമശിവനെ പ്രീതിപ്പെടുത്തി ഭാരതത്തിെൻറ സമൃദ്ധി ആവാഹിച്ച വിഗ്രഹവും കൊണ്ട് ലങ്കയിലേക്ക് പുറപ്പെട്ട രാവണന് മുരുഡേശ്വരത്തുെവച്ച് വിഗ്രഹം നഷ്ടമാകുന്നതാണ് കഥയുടെ തുടക്കം. ഭാരതത്തിെൻറ െഎശ്വര്യം നാടുകടക്കുന്നത് ശിവപുത്രനായ മുരുകൻ രാവണനിൽനിന്നും തട്ടിയെടുക്കുകയായിരുന്നുവത്രെ. തുടർന്നുള്ള യാത്രയിൽ രാവണൻ അന്ന് ഘോരവനമായിരുന്ന രാവണേശ്വരത്ത് വിശ്രമിച്ചുവെന്നും അന്ന് രാവണൻ പൂജക്ക് സ്ഥാപിച്ച വിഗ്രഹമാണ് പിന്നീട് ക്ഷേത്രമായി ഉയർത്തപ്പെട്ടതെന്നും ക്ഷേത്രം പൂജാരി മാടത്തിൽ മല്ലിശ്ശേരി വാസുദേവൻ നമ്പൂതിരി 'മാധ്യമ'ത്തോട് പറഞ്ഞു. ആദ്യമായി ക്ഷേത്രത്തിലെത്തുന്നവർ ചോദിക്കുക രാവണെൻറ ഇരിപ്പിടം എവിടെയെന്നാണ്. പത്ത് തലയുള്ള രാവണെൻറ ഇരിപ്പിടം കാണാനുള്ള കൗതുകത്തെ കൊണ്ടുചെന്നെത്തിക്കുക അതിലും കൗതുകകരമായ അണ്ഡവൃത്താകാരമായ ഗുഹയിലാണ്. കവാടം ഒരു തളികവട്ടത്തിലും അകം 'പത്ത് തല'കൾക്ക് നിന്നുതിരിയാവുന്ന വൃത്താകാരമായ ഇടവുമാണ്. ഏതാണ്ട് 35ഒാളം പേർക്ക് ഇരിക്കാവുന്ന സൗകര്യം രാവണഗുഹക്കകത്ത് പരന്നുകിടക്കുന്നുണ്ട്. ഗുഹ വിലങ്ങനെയല്ല, കുത്തനെയാണ്. ഭൂമിക്ക് മുകളിൽനിന്ന് താഴേക്ക് ഇറങ്ങിപ്പോകാവുന്ന വിധത്തിൽ, കുപ്പിയാകൃതിയിൽ. ഇൗ ഗുഹ ചരിത്രകാരന്മാർ പരിശോധിച്ചിട്ടുണ്ടെന്ന് വാസുദേവൻ നമ്പൂതിരി പറഞ്ഞു. രാവണൻ സ്ഥാപിച്ചതെന്ന് പറയുന്ന ക്ഷേത്രത്തോടുചേർന്ന് യക്ഷിക്കാവുമുണ്ട്. കുളം, മഠം എന്നിവ അനുബന്ധമായിട്ടുണ്ട്. തളിപ്പറമ്പ് പെരിഞ്ചല്ലൂർ പെരുംതൃക്കോവിലപ്പൻ ക്ഷേത്രത്തിെൻറ ഭാഗമായ രാവണേശ്വരം പെരുംതൃക്കോവിലപ്പൻ ക്ഷേത്രം ദേവസ്വത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്. നിത്യപൂജയും ഉത്സവവും പതിവായി നടക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.