കാസര്‍കോട്: സമസ്ത കേരള ജംഇയ്യതുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിെൻറ അന്തര്‍സംസ്ഥാന സാരഥിസംഗമവും നേതൃത്വ പരിശീലനവും ബുധനാഴ്ച ചെര്‍ക്കള ഐമാക്‌സ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിന് പുറേമ കര്‍ണാടക, ലക്ഷദ്വീപ്, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ 427 േറഞ്ചുകളിലെ പ്രധാന ഭാരവാഹികളുൾെപ്പടെ 2000 പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുക്കും. ബുധനാഴ്ച രാവിലെ ഒമ്പതിന് സുന്നി യുവജനസംഘം സംസ്ഥാന ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി പതാക ഉയര്‍ത്തും. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡൻറ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. ജംഇയ്യതുല്‍ മുഅല്ലിമീന്‍ 60ാം വാര്‍ഷിക ലോഗോ പ്രസിഡൻറ് സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ പ്രകാശനം ചെയ്യും. മാതൃകാ മുഅല്ലിം അവാര്‍ഡ് ദാനം വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ നിര്‍വഹിക്കും. പഠനവൈകല്യമുള്ള കുട്ടികളെ കണ്ടെത്തി വളര്‍ത്തിക്കൊണ്ടുവരുന്നതിന് അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്ന പ്രത്യേക പദ്ധതിയുടെ ലോഞ്ചിങ് പി.ബി. അബ്ദുറസാഖ് എം.എല്‍.എ പ്രഖ്യാപിക്കും. അധ്യാപനരംഗത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള മുഅല്ലിം സുവര്‍ണസേവന പുരസ്‌കാരം കര്‍ണാടക മന്ത്രി യു.ടി. ഖാദർ നൽകും. വാര്‍ത്തസമ്മേളനത്തില്‍ ജംഇയ്യതുല്‍ മുഅല്ലിമീന്‍ ജില്ല പ്രസിഡൻറ് ടി.പി. അലിഫൈസി, ജനറല്‍ സെക്രട്ടറി ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്, ട്രഷറര്‍ ലത്തീഫ് മൗലവി ചെര്‍ക്കള, ചെര്‍ക്കള േറഞ്ച് സെക്രട്ടറി മൊയ്തു മൗലവി ചെര്‍ക്കള എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.