കേരളത്തിലെ കോഴിമാലിന്യം കർണാടകയിൽ തള്ളിയ അഞ്ചുപേർ അറസ്​റ്റിൽ

മംഗളൂരു: കേരളത്തിലെ കോഴിയിറച്ചി വിൽപനകേന്ദ്രങ്ങളിൽനിന്ന് ശേഖരിക്കുന്ന മാലിന്യം കർണാടകയിൽ തള്ളുന്ന സംഘത്തിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ്ചെയ്തു. കോഴിക്കോട് സ്വദേശികളായ സൗഫി (30), അഹ്മദ് ഗജനി (34), മസൂദ് (25), കർണാടക പുത്തൂരിലെ മുഹമ്മദ് റഫീഖ് (30), ബിഹാർ സ്വദേശി മുഹമ്മദ് ജിയാഉല്ല അൻസാരി (20) എന്നിവരാണ് അറസ്റ്റിലായത്. പരിസ്ഥിതി-ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനെതിരായ വകുപ്പുകൾ പ്രകാരമാണ് കേസ്. വലിയ ലോറികളിൽ കൊണ്ടുവരുന്ന മാലിന്യങ്ങൾ കർണാടക-കേരള അതിർത്തിയിലെ വിവിധ സ്ഥലങ്ങളിൽ തള്ളുന്നതിനെതിരെ പൊലീസിലും തദ്ദേശസ്വയംഭരണ അധികൃതർക്കും പരാതി നൽകിയിട്ടും നടപടിയുണ്ടായിരുന്നില്ല. ഇതേത്തുടർന്ന് വിട്ടൽ, പുത്തൂർ റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞദിവസം നാട്ടുകാർ മാലിന്യലോറി തടഞ്ഞിരുന്നു. പുത്തൂർ റൂറൽ പൊലീസ് സംഘമെത്തി ആളുകളെ പിരിച്ചയച്ച് മാലിന്യം പുത്തൂരിലെ നിക്ഷേപകേന്ദ്രത്തിൽ തള്ളി ലോറി ഡ്രൈവറിൽനിന്ന് ഫീസീടാക്കി. മാലിന്യം തള്ളിയതിനെതിരെ അളിഗെ പഞ്ചായത്ത് െഡവലപ്മ​െൻറ് ഓഫിസർ ജിനപ്പ ഗൗഢ നൽകിയ പരാതിയെത്തുടർന്നാണ് വിട്ടൽ പൊലീസ് കേസെടുത്തത്. കേരളത്തിലെ കോഴിസ്റ്റാളുകളിൽനിന്ന് സംസ്കരിക്കാനെന്ന വ്യാജേന പണമീടാക്കി ശേഖരിക്കുന്ന മാലിന്യങ്ങൾ കർണാടകയിൽ തള്ളുകയാണ് രീതിയെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.