കണ്ണൂർ: ഗവ. സർവിസിലെ ഗ്രൂപ് ഡി ജീവനക്കാർക്ക് നൽകുന്ന എല്ലാ ആനുകൂല്യവും എയ്ഡഡ് സ്കൂൾ ജീവനക്കാർക്കും ബാധകമാക്കണമെന്ന് കേരള എയ്ഡഡ് സ്കൂൾ ലാസ്റ്റ് ഗ്രേഡ് എംപ്ലോയീസ് യൂനിയൻ ജില്ല കൺെവൻഷൻ ആവശ്യപ്പെട്ടു. എയ്ഡഡ് സ്കൂളിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ നിയമനാംഗീകാരം ഇക്കണോമിക്-അൺ ഇക്കണോമിക് ഭേദമില്ലാതെ അംഗീകരിക്കുക, എയ്ഡഡ് ഹൈസ്കൂളുകളോട് ചേർന്ന ഹയർ സെക്കൻഡറി സ്കൂളുകളില ഒാഫിസ് അറ്റൻഡർമാരുടെ തസ്തിക അനുവദിക്കുക, 200 കുട്ടികളിൽ കൂടുതലുള്ള എൽ.പി സ്കൂളുകളിൽ ഫുൾടൈം മീനിയൽ സ്റ്റാഫിനെ അനുവദിക്കുക, ഹൈസ്കൂളുകളിൽ 1500 കുട്ടികൾക്ക് അഞ്ചു ജീവനക്കാർ എന്ന അനുപാതം മാറ്റി 1000 കുട്ടികൾക്ക് അഞ്ചുപേർ എന്നാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. കണ്ണൂർ ഗവ. ടി.ടി.െഎ െലക്ചറർ പ്രേമജ ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ.എം. ബാലകൃഷ്ണൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന ജീവനക്കാർക്കും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കൾക്കും ഉപഹാരം നൽകി. വി.െക. രാമചന്ദ്രൻ, ഒ.കെ. രവീന്ദ്രൻ, ടി.സി. മനോജ്, എം. ഉണ്ണികൃഷ്ണൻ, െക.കെ. നാസർ, കെ. സുധീർ ബാബു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.