കണ്ണൂർ: സ്കൂളുകളിൽ നൃത്താധ്യാപകർക്ക് നിയമനം നൽകി അവരെ അംഗീകരിക്കണെമന്ന് ഒാൾ കേരള ഡാൻസ് ടീച്ചേഴ്സ് ഒാർഗനൈസേഷൻ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. അവശത അനുഭവിക്കുന്ന നൃത്താധ്യാപകർക്ക് സാമ്പത്തിക സഹായം നൽകുക, ക്ഷേമനിധി പെൻഷൻ എല്ലാവർക്കും അനുവദിക്കുക, പുതിയ അപേക്ഷകൾ പരിഗണിക്കുക, തനത് പാരമ്പര്യ നൃത്തരൂപങ്ങൾ സംരക്ഷിക്കാൻ സ്കൂൾ കലോത്സവ മാന്വൽ പരിഷ്കരിക്കുക, സർക്കാറിെൻറ കലാപാഠം പോലുള്ള പദ്ധതികളിൽ നൃത്താധ്യാപകരെ ഉൾപ്പെടുത്തി വിപുലീകരിക്കുക, കലാ സർവകലാശാലകളിൽ പ്രവേശനത്തിന് നൃത്താധ്യാപകരുടെ മക്കൾക്ക് സംവരണം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ജില്ല കലക്ടർ മിർ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ഒാർഗനൈസേഷൻ ജില്ല പ്രസിഡൻറ് െഎ. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ്് കെ.വി. സുമേഷ് മുഖ്യാതിഥിയായി. പത്മശ്രീ ചേമഞ്ചേരി കുഞ്ഞിരാമൻ നായർ അനുഗ്രഹ ഭാഷണം നടത്തി. നൃത്തനാടക രംഗത്ത് 50 വർഷം പൂർത്തിയാക്കിയ കലാമണ്ഡലം വനജ ടീച്ചർ, കലാമണ്ഡലം സുകുമാരൻ മാസ്റ്റർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കലാമണ്ഡലം വിമല മേനോൻ, മധുസൂദനൻ, പ്രതീഷ് കെ. തിരുതിയ, പി.എൻ. ഷാജി, രാജേന്ദ്രൻ വെളിയമ്പ്ര എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.