ചെങ്കൽഖനനത്തിനെതിരെ പരാതി നൽകിയിട്ടും നടപടിയില്ലെന്ന്​

കണ്ണൂർ: ചെറുവാഞ്ചേരി നവോദയ കുന്നിൽ അനധികൃത ചെങ്കൽഖനനം ഉരുൾപൊട്ടൽഭീഷണി ഉയർത്തുന്നതായി ജില്ല കലക്ടർ ഉൾപ്പെടെയുള്ള അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ലെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. പ്രദേശത്തെ 200 ഏക്കറോളം വരുന്ന മിച്ചഭൂമിയിലും സ്വകാര്യവ്യക്തികൾ തമ്മിൽ തർക്കത്തിലുള്ളതും കോടതിയുടെ പരിഗണനയിൽ ഉള്ളതുമായ സ്ഥലങ്ങളിൽനിന്നുപോലും ഖനനം നടക്കുന്നുണ്ട്. കുന്നി​െൻറ മുകൾഭാഗങ്ങൾ കൂടാതെ കുന്നിൻചെരിവുകളിൽനിന്നും ഖനനം നടത്തുകയാണ്. ഏതാണ്ട് 40 ഏക്കറോളം സ്ഥലത്തുനിന്നാണ് ഖനനം നടത്തുന്നത്. മഴ കനത്തതോടെ കുന്നി​െൻറ താഴ്വാരമേഖലയായ ചീരാറ്റ, കല്ലുവളപ്പ് എന്നീ മേഖലകളിലുള്ള ഇരുനൂറോളം കുടുംബങ്ങൾ കടുത്ത ഉരുൾപൊട്ടൽഭീഷണിയിലാണ്. മഴയിൽ ചെങ്കൽപണകളിൽനിന്നുള്ള ചളിയും മറ്റും താഴ്വാരത്തേക്ക് കുത്തിയൊഴുകുകയാണ്. നാലുവർഷംമുമ്പ് ഉരുൾപൊട്ടലുണ്ടായ പ്രദേശമാണിത്. കുന്നിൻമുകളിൽനിന്നുള്ള ചളിയും മറ്റും ഒലിച്ചിറങ്ങി കുന്നി​െൻറ താഴ്വാരത്തുള്ള പുഴ അടക്കമുള്ള നീരുറവകളും വയലുകളും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. അനധികൃത ചെങ്കൽഖനന മേഖല സന്ദർശിക്കാനോ ഉപകരണങ്ങൾ പിടിച്ചെടുക്കാനോ ബന്ധപ്പെട്ട ഉദ്യാഗസ്ഥർ തയാറാകുന്നില്ല. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് നടപടികളുണ്ടാകുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭമാരംഭിക്കാനാണ് ആക്ഷൻ കമ്മിറ്റിയുടെ തീരുമാനം. ഇതി​െൻറ ഭാഗമായി ചെങ്കൽ ലോറികൾ തടയുന്നതുൾപ്പെടെയുള്ള സമരപരിപാടികൾ ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട് മേഖലയിൽ ഏതെങ്കിലും തരത്തിലുള്ള സംഘർഷാവസ്ഥ ഉടലെടുത്താൻ അതി​െൻറ പൂർണ ഉത്തരവാദിത്തം റവന്യൂവകുപ്പിനായിരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ഇ.എം.സി. ഉമർ, സി.പി. റഫീഖ്, ഡി. ഹമീദ്, എം.പി. നൗഷാദ്, വി.കെ. റയീസ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.