നെടുംപൊയിലിൽ വൈദ്യുതിതൂൺ കാറിന്​ മുകളിൽ വീണു

പേരാവൂർ: നെടുംപൊയിലിൽ വീണ്ടും മരംവീണ് അപകടം. പുലർച്ചെ 5.50ഓടെയായിരുന്നു സംഭവം. അടിഭാഗം ദ്രവിച്ച വലിയമരം പൊട്ടി വൈദ്യുതിലൈനിൽ വീണാണ് അപകടം. വീഴ്ചയുടെ ആഘാതത്തിൽ മരം പൊട്ടിയതിന് മീറ്ററുകൾക്കപ്പുറമുള്ള വൈദ്യുതിതൂൺ ഇതുവഴി പോവുകയായിരുന്ന കാറിന് മുകളിൽ വീഴുകയായിരുന്നു. അപകടത്തിൽ ആണുങ്ങോട് സ്വദേശി സിബിക്ക് പരിക്കേറ്റു. എയർപോർട്ടിലേക്ക് പോകുേമ്പാഴാണ് അപകടം. സിബിയെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് സമീപത്തെ അഞ്ചിലധികം തൂണുകൾ പൊട്ടിവീണിട്ടുണ്ട്. വൈദ്യുതി, കേബിൾ ബന്ധം പൂർണമായും നിലച്ചു. പേരാവൂർ ഫയർഫോഴ്‌സും പൊലീസും കെ.എസ്.ഇ.ബി അധികൃതരും നാട്ടുകാരും ചേർന്ന് മരവും റോഡിൽവീണ തൂണുകളും നീക്കിയശേഷം രാവിലെ 7.15ഓടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഇപ്പോൾ അപകടമുണ്ടായതിന് സമീപത്താണ് രണ്ടുദിവസം മുമ്പ് മരങ്ങളും മൺതിട്ടയും വീണത്. അപകടസാധ്യതയുള്ള ഒരുപാട് മരങ്ങൾ റോഡരികിലുണ്ട്. അപകടത്തെ തുടർന്ന് പേരാവൂർ-തലശ്ശേരി റോഡിൽ ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു. തകർന്ന തൂണുകൾ കെ.എസ്.ഇ.ബി അധികൃതർ പുനഃസ്ഥാപിച്ചുവരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.