കണ്ണൂർ: ആഗസ്റ്റ് ഒന്ന് മുതൽ ജില്ല സഹകരണ ബാങ്ക് മാനേജ്മെൻറുമായി നിസ്സഹകരണ സമരം നടത്താൻ ജില്ല സഹകരണ ബാങ്ക് ജീവനക്കാരുടെ സംയുക്ത സമരസമിതി (എ.െഎ.ബി.ഇ.എ, എച്ച്.എം.എസ്) യോഗം തീരുമാനിച്ചു. ജില്ല ബാങ്കിലെ ബെഫി നേതാക്കളുടെ ഏകാധിപത്യഭരണം സംബന്ധിച്ച് സഹകരണ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്താനും ജൂലൈ 23ന് പ്രതിഷേധദിനം ആചരിക്കാനും തീരുമാനിച്ചു. കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ നടത്തിയ സമരപ്രഖ്യാപന കൺെവൻഷൻ എംേപ്ലായീസ് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് സി.കെ. അബ്ദുറഹ്മാൻ ഉദ്ഘാടനംചെയ്തു. എം.കെ. ശ്യാംലാൽ അധ്യക്ഷത വഹിച്ചു. മുണ്ടേരി ഗംഗാധരൻ, ജി.വി. ശരത് ചന്ദ്രൻ, കെ. മനോജ്കുമാർ കൂവേരി, തോമസ് വർഗീസ്, എം.കെ. ദിലീപ്കുമാർ, എ.കെ. സതീശൻ, പി. ശിവദാസൻ എന്നിവർ സംസാരിച്ചു. പി. സുനിൽകുമാർ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.