കാഞ്ഞങ്ങാട്: പുരോഗമന കലാസാഹിത്യസംഘം ജില്ല പ്രവർത്തക ശിൽപശാല ഞായറാഴ്ച ഉച്ച രണ്ടുമണിക്ക് കാഞ്ഞങ്ങാട് പി. സ്മാരകത്തിൽ നടക്കും. സംഘം സംസ്ഥാന വൈസ് പ്രസിഡൻറ് പി.വി.കെ. പനയാൽ ഉദ്ഘാടനം ചെയ്യും. ഡോ. സി.പി. ചിത്രഭാനു 'രാമായണത്തിെൻറ ബഹുസ്വരത' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. രാമായണചിന്തകൾ തുടർപരിപാടിയായി എല്ലാ ഏരിയയിലെയും തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ നടത്താനുള്ള പ്രഭാഷകർക്ക് പരിശീലനം നൽകുമെന്ന് ജില്ല സെക്രട്ടറി രവീന്ദ്രൻ കൊടക്കാട് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.