പൊതുവിദ്യാലയങ്ങൾ മികവി​െൻറ കേന്ദ്രമാക്കാൻ ജനകീയ ഇടപെടൽ ആവശ്യം -മന്ത്രി

കാഞ്ഞങ്ങാട്: പൊതുവിദ്യാലയങ്ങൾ മികവി​െൻറ കേന്ദ്രമാക്കാൻ ജനകീയ ഇടപെടൽ ആവശ്യമാണെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ. വെള്ളിക്കോത്ത് സ്കൂളിന് നിർമിക്കുന്ന മൂന്നുകോടി 47 ലക്ഷം രൂപയുടെ അക്കാദമിക് ബ്ലോക്കി​െൻറ തറക്കല്ലിടൽ ചടങ്ങി​െൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വെള്ളിക്കോത്തി​െൻറ സാംസ്കാരികമേഖലയിൽ സ്കൂളി​െൻറ വികസനം ഒഴിച്ചുകൂടാൻ പറ്റാത്തതാണെന്നും ജനകീയ ഇടപെടലിലൂടെ മാത്രമേ ഇത് സാധ്യമാവുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. അജാനൂർ പഞ്ചായത്ത് പ്രസിഡൻറ് പി. ദാമോദരൻ അധ്യക്ഷതവഹിച്ചു. ഡി.ഇ.ഒ പി.വി. പുഷ്പ, ബ്ലോക്ക് പഞ്ചായത്ത് മെംബർ സി.കെ. സൈനബ, വാർഡ് മെംബർ കെ. സതി, ബഷീർ വെള്ളിക്കോത്ത്, എം.വി. രാഘവൻ, എം. പൊക്ലൻ, കെ.പി. ബാലൻ, എ. ദാമോദരൻ, പി. ബാലകൃഷ്ണൻ, മുബാറക് ഹെസെനാർ ഹാജി, സി.വി. ദാമോദരൻ, വി. കമ്മാരൻ, മൂലക്കണ്ടം പ്രഭാകരൻ എന്നിവർ സംസാരിച്ചു. കെ. ജയൻ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.