ജസ്​റ്റിസ്​ കെ.കെ. ദിനേശൻ കമീഷൻ റിപ്പോർട്ട്​ നടപ്പിലാക്കണം

കണ്ണൂര്‍: സ്വാശ്രയ കോളജുകളിലെ ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ജസ്റ്റിസ് കെ.കെ. ദിനേശൻ കമീഷ​െൻറ റിപ്പോർട്ട് അടിയന്തരമായി നടപ്പിലാക്കണമെന്ന് സെല്‍ഫ് ഫിനാന്‍സിങ് കോളജ് ടീച്ചേഴ്‌സ് ആൻഡ് സ്റ്റാഫ് അസോസിയേഷന്‍ കണ്ണൂര്‍, കാസര്‍കോട് ജില്ല പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. എൻ.ജി.ഒ ഹാളില്‍ നടന്ന സമ്മേളനം സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. കെ.പി. രമേശന്‍ അധ്യക്ഷത വഹിച്ചു. എം.വി. ശശിധരന്‍, കെ.പി. അബ്ദുല്‍ അസീസ്, സി. നന്ദനന്‍, ഇ.പി. കൃഷ്ണകുമാര്‍ എന്നിവർ സംസാരിച്ചു. ജി.കെ. ശ്രീരാഗ് സ്വാഗതവും കെ. പ്രീതി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.