സർക്കാറുകൾ നടപ്പിലാക്കുന്നത്​ ഹിംസരാഷ്​ട്രീയം ^കേശവ്​ചന്ദ്​ യാദവ്​

സർക്കാറുകൾ നടപ്പിലാക്കുന്നത് ഹിംസരാഷ്ട്രീയം -കേശവ്ചന്ദ് യാദവ് കണ്ണൂര്‍: കേന്ദ്ര-കേരള സര്‍ക്കാറുകൾ ഹിംസരാഷ്ട്രീയമാണ് നടപ്പിലാക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡൻറ് കേശവ്ചന്ദ്‌ യാദവ്. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ കമ്മിറ്റി സ്വരൂപിച്ച ഷുഹൈബ് രക്തസാക്ഷി ഫണ്ട് വിതരണത്തി​െൻറയും ഉന്നതവിജയികൾക്കുള്ള അനുമോദനയോഗത്തി​െൻറയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം ഭരിക്കുന്ന മോദിക്കും സംസ്ഥാനം ഭരിക്കുന്ന പിണറായി വിജയനും സ്‌നേഹത്തി​െൻറ ഭാഷയില്‍ സംസാരിക്കാനോ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനോ സാധിക്കുന്നില്ല. ഇതിനുപകരം വര്‍ഗീയ ഫാഷിസത്തി​െൻറയും രാഷ്ട്രീയ ഫാഷിസത്തി​െൻറയും പേരില്‍ നിരപരാധികളെ കൊലപ്പെടുത്തുകയാണ്. കൊലപാതകത്തിനുശേഷം അവയെ ന്യായീകരിക്കുകയോ പിന്തുണക്കുകയോ ചെയ്യുകയാണ് ഇരുവരും. കോണ്‍ഗ്രസ് ഭരിച്ചപ്പോഴൊക്കെ സാധാരണക്കാരായ ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ചിട്ടുണ്ട്. രാജ്യത്തെ ജനങ്ങളാകെ മോദിസര്‍ക്കാറി​െൻറ പ്രവര്‍ത്തനത്തില്‍ അതൃപ്തരാണ്. ഈ അതൃപ്തി കോണ്‍ഗ്രസിന് തിരിച്ചുവരവി​െൻറ പാത ഒരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഷുഹൈബി​െൻറ പിതാവ് മുഹമ്മദിന് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ കമ്മിറ്റി സ്വരൂപിച്ച അഞ്ചു ലക്ഷം രൂപയുടെ ചെക്ക് കൈമാറി. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോകസഭാ മണ്ഡലം പ്രസിഡൻറ് റിജില്‍ മാക്കുറ്റി അധ്യക്ഷത വഹിച്ചു. ദേശീയ വൈസ് പ്രസിഡൻറ് ഡോ. ശ്രീനിവാസ്, ദേശീയ സെക്രട്ടറിമാരായ ആർ.രവീന്ദ്രദാസ്, ജെബി മേത്തര്‍, ഷാഫി പറമ്പില്‍ എം.എല്‍.എ, ഡി.സി.സി പ്രസിഡൻറ് സതീശന്‍ പാച്ചേനി, യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോകസഭാ മണ്ഡലം ജില്ല വൈസ് പ്രസിഡൻറ് ഒ.കെ. പ്രസാദ് എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.പി. ആദം മുല്‍സി, വിദ്യാബാലകൃഷ്ണന്‍, അനീഷ് വരിക്കണ്ണാമല, ടി.ജി. സുനില്‍, എസ്.എം. ബാലു, സംസ്ഥാന സെക്രട്ടറിമാരായ ജോഷി കണ്ടത്തില്‍, നൗഷാദ് ബ്ലാത്തൂര്‍, ഷോണ്‍ പല്ലിശ്ശേരി, രാജേഷ് കുമാര്‍, പ്രദീഷ്, രതീഷ് കൃഷ്ണ, സാജിദ് മൗവ്വല്‍, പി.കെ. രാഗേഷ്, റോബിന്‍ പരുമല, കെ.എസ്.യു സംസ്ഥാന ഉപാധ്യക്ഷന്‍ വി.പി. അബ്ദുൽ റഷീദ്, സുധീപ് ജെയിംസ്, മുഹമ്മദ് ഷമ്മാസ്, ജൂബിലി ചാക്കോ, കെ. കമല്‍ജിത്ത്, അമൃത രാമകൃഷ്ണന്‍, കെ. ബിനോജ്, ടി.എം. ഹാരിസ്, മഹറൂഫ് പിണറായി തുടങ്ങിയവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.