കണ്ണൂർ: ഗ്രാമീൺ ബാങ്ക് ജീവനക്കാർക്ക് സുപ്രീംകോടതി വിധി പ്രകാരമുള്ള പെൻഷൻ ഉടൻ നടപ്പാക്കാൻ കേരള ഗ്രാമീൺ ബാങ്ക് മാനേജ്മെൻറ് നടപടി കൈക്കൊള്ളണമെന്ന് കേരള ഗ്രാമീൺ ബാങ്ക് റിട്ടയറീസ് ഫോറം ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു. തൊഴിലാളികൾക്ക് അനുകൂലമായ വിധി നിലനിൽക്കുമ്പോഴും മെല്ലപ്പോക്ക് നയമാണ് കേന്ദ്രസർക്കാറിെൻറ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് കണവെൻഷൻ ചൂണ്ടിക്കാട്ടി. ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. നരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൻ.വി. പ്രേമകുമാരൻ അധ്യക്ഷത വഹിച്ചു. സി.സി. പ്രേമരാജൻ, ടി.കെ. ശ്രീധരൻ, ഐ.വി. കൃഷ്ണൻ, പി.ബി. സുബ്രഹ്മണ്യൻ, പി.എസ്. തോമസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.