പെരിയ (കാസർകോട്): കേന്ദ്ര സർവകലാശാലയിൽ നടന്ന ദേശീയ സെമിനാറിൽ കേന്ദ്രസർക്കാറിനെതിരെ നടത്തിയ പ്രയോഗം സർവകലാശാലാ കേന്ദ്രങ്ങളെ ഞെട്ടിച്ചു. രാജ്യത്തെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ മുപ്പത്തഞ്ചോളം ആക്ടിവിസ്റ്റുകളും അക്കാദമിക വിദഗ്ധരും പെങ്കടുത്ത ത്രിദിന ദേശീയ സെമിനാർ കേന്ദ്ര സർക്കാറിനെതിരായ പ്രേക്ഷാഭമായി മാറി. മോദി ഫാഷിസ്റ്റാണെന്ന മുൻ ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്ലി എഡിറ്റർ പരഞ്ചോയ് ഗുഹ താകുർത്തയുടെ പരാമർശവും ഗുജറാത്തിലെ കുടിയൊഴിപ്പിക്കലിെൻറ കണക്കുനിരത്തി 'ദി വയർ' ലേഖിക ദമയന്തി ധർ ബി.ജെ.പിക്കെതിരെ നിരത്തിയ കുറ്റപത്രവും സംഘ്പരിവാർ നിയന്ത്രിക്കുന്ന സർവകലാശാലാ അധികൃതരുടെ സഹന സീമകൾ മറികടന്നു. ഡിപ്പാർട്മെൻറ് ഒാഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ് േപാളിസി സ്റ്റഡീസാണ് ജൂലൈ 11, 12, 13 തീയതികളിലായി 'വികസനം കുടിയൊഴിപ്പിക്കൽ' എന്ന വിഷയത്തെ കുറിച്ച് സെമിനാർ സംഘടിപ്പിച്ചത്. ഭാരതീയ വിചാരകേന്ദ്ര ഡയറക്ടറും കേന്ദ്രസർവകലാശാല പി.വി.സിയുമായ ഡോ. ജയപ്രസാദിെൻറ സാന്നിധ്യത്തിലാണ് ദമയന്തി ധറും പരഞ്ചോയ് ഗുഹ താകുർത്തയും മോദിക്കെതിരെ ആഞ്ഞടിച്ചത്. മൂന്നുദിവസം നീണ്ട സെമിനാറിൽ പി.വി.സി തുടർന്ന് പെങ്കടുത്തില്ല. നിലവിെല സാമൂഹിക പ്രശ്നത്തിെൻറ അടിസ്ഥാനത്തിൽ സർവകലാശാലയിൽ നടക്കുന്ന ആദ്യ സെമിനാറാണ് ഇത്. മോദിസർക്കാറിന് കീഴിൽ ചങ്ങാത്തമുതലാളിത്തം തഴച്ചുവളരുകയാണെന്നും തെൻറ അഭിപ്രായത്തിൽ മോദി ഫാഷിസ്റ്റാണെന്നും പരഞ്ചോയ് ഗുഹ താകുർത്ത തുറന്നടിച്ചു. അമിത് ഷായുടെ മകെൻറ ആസ്തി കോടികളിലേക്ക് ചുരുങ്ങിയകാലംകൊണ്ട് വളർന്നത് നിയമവിരുദ്ധമായ മാർഗത്തിലൂടെയാണ്. റിലയൻസിെൻറ തുടങ്ങാത്ത സർവകലാശാലക്ക് ശ്രേഷ്ഠപദവി നൽകിയതിനെവരെ അദ്ദേഹം പരിഹസിച്ചു. ഗുജറാത്തിൽ േമാദി നടത്തിയ കുടിയൊഴിപ്പിക്കലിെൻറ നീണ്ട പട്ടികതന്നെ നിരത്തിയാണ് ദമയന്തി ധർ സംസാരിച്ചത്. സെമിനാറിൽ ദയാഭായി, സി.ആർ. നീലകണ്ഠൻ, പ്രിയങ്ക മാത്തുർ, ശ്രീനിവാസലു തുടങ്ങി നിരവധി ആക്ടിവിസ്റ്റുകളും അക്കാദമിക വിദഗ്ധരും പെങ്കടുത്തു. ദലിത് സമരത്തിൽ പെങ്കടുത്ത വിദ്യാർഥികളെയും ബി.ജെ.പി വിരുദ്ധ ചേരിയിെല അധ്യാപകരെയും പുറത്താക്കിക്കൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ഇവർ ആഞ്ഞടിച്ച സെമിനാർ നടന്നത്. കുടിയൊഴിപ്പിക്കൽ നയങ്ങൾക്കെതിരെ സമരം ശക്തമാക്കാനുള്ള സന്ദേശവുമായാണ് സെമിനാർ സമാപിച്ചത്. മുമ്പ് ഫെഡറേഷൻ ഒാഫ് സെൻട്രൽ യൂനിവേഴ്സിറ്റീസ് ടീച്ചേഴ്സ് അസോസിയേഷൻ പ്രസിഡൻറ് നന്ദിത നാരായൺ ഇടതുനിലപാട് സ്വീകരിക്കുവെന്നതിനാൽ അവരെ കാമ്പസിനകത്ത് കയറ്റിയിരുന്നില്ല. പിന്നീട് കാമ്പസിന് പുറത്ത് പന്തലിട്ട് പ്രസംഗിക്കേണ്ടിവന്നു അവർക്ക്. അതേസമയം, വർണവെറിക്ക് പേരുകേട്ട ആർ.എസ്.എസ് നേതാവ് തരുൺ വിജയിക്ക് കാമ്പസിനകത്ത് സ്വീകരണം നൽകിയിരുന്നു. രവീന്ദ്രൻ രാവണേശ്വരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.