നാട് കാണാൻ കാട് വിട്ടിറങ്ങിയ മലമാൻ നാട്ടുകാർക്ക് കൗതുകമായി

കേളകം: . അടക്കാത്തോട് പടത്ത്പാറയിലെ കൃഷിയിടത്തിൽ കടന്ന മലമാനാണ് ആളുകളെ കണ്ട് പരിഭ്രമത്തോടെ നെട്ടോട്ടമോടിയത്. ആറളം വന്യജീവിസങ്കേതത്തിൽനിന്നാണ് ചീങ്കണ്ണിപ്പുഴ കടന്ന് ആനമതിലി​െൻറ ഭാഗമായി വെള്ളം ഒഴുകിപ്പോകാനുള്ള ടണൽവഴി മലമാൻ കൃഷിയിടത്തിൽ കടന്നത്. കൃഷിയിടത്തിലെ പുൽമേട്ടിൽ മേയുന്നതിനിടെ ആളുകളുടെ ശ്രദ്ധയിൽപെട്ടതോടെയാണ് മലമാൻ പരിഭ്രമിച്ചത്. തുടർന്ന് ഏറെനേരത്തെ പരക്കംപാച്ചിലിനു ശേഷം വന്നവഴി വനത്തിലേക്ക് തന്നെ മടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.