യൂനി​ഫോം ഫണ്ടുകൾ സർക്കാർ നൽകിയില്ല ഹാൻവീവ്​ ജീവനക്കാർക്ക്​ 12ാം തീയതിയും ശമ്പളമില്ല

കണ്ണൂർ: ഹാൻവീവ് ജീവനക്കാർക്ക് പന്ത്രണ്ടാം തീയതിയായിട്ടും ശമ്പളം നൽകിയില്ല. ഒന്നാം തീയതിയോ രണ്ടാം തീയതിയോ ലഭിച്ചിരുന്ന ശമ്പളമാണ് വൈകുന്നത്. തുടർച്ചയായി ശമ്പളം വൈകുന്നതിൽ ജീവനക്കാർ പ്രതിഷേധത്തിലാണെങ്കിലും ഭരണവർഗ കൂറുള്ള പ്രബല യൂനിയൻ മൗനം പാലിക്കുന്നതുകാരണം എതിർപ്പുകൾ ഫലം കാണുന്നില്ല. കഴിഞ്ഞമാസം 16ാം തീയതിയാണ് ശമ്പളം നൽകിയത്. ഇതും ഗഡുക്കളായാണ് നൽകിയത്. ഇത്തവണയും ഗഡുക്കളായി ശമ്പളം നൽകുകയാണെങ്കിൽ ശക്തമായ പ്രതിഷേധത്തിന് സമ്മർദം ചെലുത്തുമെന്നാണ് ജീവനക്കാർ പറയുന്നത്. സംസ്ഥാന സർക്കാറി​െൻറ സൗജന്യ സ്കൂൾ യൂനിഫോം വിതരണവുമായി ബന്ധപ്പെട്ട് ഹാൻവീവിന് ലഭിക്കാനുള്ള ഫണ്ടുകൾ ലഭിക്കാത്തതാണ് ശമ്പളവിതരണത്തെ പ്രധാനമായി ബാധിക്കുന്നത്. പാലക്കാട് മുതൽ കാസർകോട് വരെയുള്ള സ്കൂളുകളുടെ യൂനിഫോം വിതരണത്തി​െൻറ ചുമതലയായിരുന്നു ഹാൻവീവിന്. ഇതി​െൻറ തുണിത്തരങ്ങൾ ശേഖരിക്കലും നിറംമുക്കലും വിതരണവുമടക്കം രണ്ട് കോടി രൂപയാണ് ഹാൻവീവിന് ചെലവ് വന്നത്. ഇൗ പണത്തിൽ 50 ലക്ഷം രൂപ മാത്രമാണ് നൽകിയിട്ടുള്ളത്. ഇതുകൂടാതെ ഹാൻവീവ് തന്നെ ഉൽപാദിപ്പിച്ച് നൽകിയ തുണിത്തരങ്ങളുടെ വിലയായും കോടികൾ കിട്ടാനുണ്ട്. മൂന്നരലക്ഷം മീറ്റർ തുണിയാണ് ഹാൻവീവി​െൻറ നെയ്ത്തുശാലകളിൽനിന്ന് യൂനിഫോം പദ്ധതിക്കായി നൽകിയത്. ഏഴരക്കോടി രൂപയാണ് ഇതുവഴി ലഭിക്കേണ്ടത്. എന്നാൽ, ഇതിൽ രണ്ട് കോടി രൂപ മാത്രമാണ് നൽകിയിട്ടുള്ളത്. യൂനിഫോം പദ്ധതി വന്നപ്പോൾ ആവശ്യത്തിന് ജീവനക്കാരില്ലാതിരുന്നിട്ടും അധികസമയം ജോലിചെയ്താണ് സമയത്തിന് യൂനിഫോമുകൾ സ്കൂളുകളിലെത്തിച്ചത്. ഇതുപോലും മനസ്സിലാക്കാതെയാണ് ശമ്പളം വൈകിപ്പിക്കുന്നതെന്ന് ജീവനക്കാർ പറയുന്നു. വൈ. ബഷീർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.