ഉല്ലാസത്തോടെ മേയുന്ന പശുക്കൾ ഭൂമി സ്വർഗമാക്കും -സ്വാമി രാഘവേശ്വര

മംഗളൂരു: പശുക്കളുടെ സന്തോഷം ഭൂമി സ്വർഗമാക്കുമെന്ന് രാമചന്ദ്രപുര മഠാധിപതി രാഘവേശ്വര ഭാരതി സ്വാമി പറഞ്ഞു. മഠം ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗോസംരക്ഷണ സെമിനാർ ഉദ്ഘാടനംചെയ്യുകയായിരുന്നു സ്വാമി. അറവുശാലകൾ മാത്രമല്ല ഗോസുരക്ഷക്ക് ഭീഷണി. ആലകളിൽ പാർപ്പിച്ചും കെട്ടിയിട്ടും വളർത്തുന്ന രീതിയും പശുപരിപാലന വിരുദ്ധമാണ്. കഴുത്തിൽ കയറും ആലകളും മതിലുകളുടെ അതിർവരമ്പുമില്ലാതെ ഉല്ലാസത്തോടെ മേഞ്ഞ് തിന്നാൻ പശുക്കൾക്ക് സാധിക്കണം. വളർത്തുപശുക്കൾക്ക് മതിയായ ആഹാരമോ അനുകൂല ആവാസവ്യവസ്ഥയോ ലഭിക്കുന്നില്ല. സൂര്യപ്രകാശം ലഭിക്കുകയെന്ന അനിവാര്യ കാര്യം കെട്ടിയിട്ട് വളർത്തുമ്പോൾ പശുക്കൾക്ക് നഷ്ടമാവുന്നു. പശുസൗഹൃദമായി പ്രവർത്തിക്കുന്ന ഗോശാലകളെ മാതൃകയാക്കാൻ സ്വാമി നിർദേശിച്ചു. നിറ്റെ ഗ്രൂപ് വിദ്യാഭ്യാസ സ്ഥാപന ചെയർമാൻ എൻ. വിനയ് ഹെഗ്ഡെ അധ്യക്ഷതവഹിച്ചു. ഉത്തര കാശി കപിലാശ്രമം അധിപതി ശ്രീരാമചന്ദ്ര ഗുരു, എം.ആർ.പി.എൽ മാേനജിങ് ഡയറക്ടർ വെങ്കിടേഷ്, നളിൻകുമാർ കട്ടീൽ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് മീനാക്ഷി ശാന്തിഗോഡ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.