രാജ്യം ചങ്ങാത്ത മുതലാളിത്തത്തി​െൻറ കെണിയിൽ -പരഞ്ചോയ്​ ഗുഹ

പെരിയ: രാജ്യം ചങ്ങാത്ത മുതലാളിത്തത്തി​െൻറ കെണിയിൽപെട്ടിരിക്കുകയാണെന്ന് മാധ്യമപ്രവർത്തകനും ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്ലി മുൻ എഡിറ്ററുമായ പരഞ്ചോയ് ഗുഹ താകുർത്ത. കേന്ദ്ര സർവകലാശാലയിൽ 'വികസനം കുടിയൊഴിപ്പിക്കൽ പുനരധിവാസം ഇന്ത്യയിൽ' വിഷയത്തിൽ നടന്ന അന്താരാഷ്ട്ര സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പൊതുമുതൽ സുതാര്യമായി മുതലാളിത്തത്തി​െൻറ കൈവശമെത്തിക്കുന്നതിന് മുതലാളിത്ത-ഭരണകൂട-രാഷ്ട്രീയസഖ്യം രൂപപ്പെട്ടിരിക്കുകയാണ്. 2ജി സ്പെക്ട്രം, കൽക്കരി അഴിമതി, അമിത് ഷായുടെ മക​െൻറ സ്വത്ത്, ജഷ്വന്ത്രാജയുടെ സ്വത്ത് എന്നിവ സംബന്ധിച്ച വിവാദങ്ങളും അഴിമതിയും ചങ്ങാത്ത മുതലാളിത്തത്തി​െൻറ ഫലമാണ്. പാവപ്പെട്ടവർ കൂടുതൽ പാവപ്പെട്ടവരാകുന്നില്ല എന്നാണ് മുതലാളിത്തം പറയുന്നത്. എന്നാൽ, പണക്കാരുമായുള്ള അന്തരം അതിവേഗം വർധിക്കുന്നു. വിഭവങ്ങൾ ഇല്ല എന്നതോന്നൽ ജനങ്ങളിലുണ്ടാക്കി പൊതുമുതൽ മുതലാളിത്തത്തിന് കൈമാറുന്നതും പ്രവർത്തിക്കാൻ തുടങ്ങിയിട്ടില്ലാത്ത സർവകലാശാലക്ക് ശ്രേഷ്ഠപദവി നൽകുന്നതും ഇത്തരം അവിശുദ്ധബന്ധങ്ങളുടെ ഭാഗമാണ്. പ്രതിഷേധങ്ങൾ കുറയുന്നു. പ്രതിഷേധങ്ങൾ ഉയർത്തുന്ന തീവ്ര ഇടതുപക്ഷ ശക്തികളുെട ഭൂമേഖലയും ഇന്ത്യയുടെ ധാതുമേഖലയും വനപ്രദേശങ്ങളും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന ചില സന്ദേശങ്ങൾ നൽകുന്നു. ഭൂനിയമം ഉണ്ടെങ്കിലും നിശബ്ദമാണ്. ഇത് ശക്തിപ്പെടുത്തണം. ജനങ്ങെള പഠിപ്പിച്ച് പ്രക്ഷോഭത്തിന് ഇറക്കുകമാത്രമാണ് പോംവഴി -അദ്ദേഹം പറഞ്ഞു. ത്രിദിന ദേശീയ സെമിനാർ കേന്ദ്ര സർവകലാശാല ഇൻറർനാഷനൽ റിലേഷൻസ് വകുപ്പ് തലവൻ ഡോ. ജോൺ എസ്. മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. യൂനിവേഴ്സിറ്റി പരീക്ഷാ കൺേട്രാളർ ഡോ. മുരളീധരൻ നമ്പ്യാർ സംസാരിച്ചു. വകുപ്പ് അധ്യക്ഷൻ ഡോ. എം.ആർ. ബിജു സ്വാഗതവും അസി. പ്രഫ. ഡോ. ദേവി പാർവതി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.