കാസർകോട്: അഞ്ചു ഗ്രഹങ്ങളെ ഒന്നിച്ചുകാണാന്‍ കഴിയുന്ന അപൂര്‍വപ്രതിഭാസം സംഭവിക്കുന്ന വെള്ളിയാഴ്ച പൊതുവിദ്യാഭ്യാസ വകുപ്പിെൻറ ആഭിമുഖ്യത്തില്‍ വിദ്യാലയങ്ങളില്‍ സംഘടിപ്പിക്കുന്ന ചാന്ദ്രപക്ഷത്തിന് തുടക്കം. ചാന്ദ്രപക്ഷാചരണ പരിപാടികള്‍ 27വരെ നീളും. 14 ദിവസവും രാത്രിയില്‍ സ്‌കൂള്‍ ശാസ്ത്രരംഗത്തിെൻറയും സ്‌പേസ് ക്ലബിെൻറയും നേതൃത്വത്തില്‍ വാനനിരീക്ഷണം, ബഹിരാകാശ ചിത്രപ്രദര്‍ശനം, നക്ഷത്ര മാപ്പ് നിര്‍മാണം, വിഡിയോ പ്രദര്‍ശനം, ആകാശഗോളങ്ങളിലേക്ക് സാങ്കൽപികയാത്ര എന്നിവ വിവിധ ദിവസങ്ങളിലായി നടക്കും. സ്‌കൂള്‍ പ്രവര്‍ത്തന കലണ്ടര്‍ തയാറാക്കുന്നതിലും സ്‌കൂള്‍തല പ്രവര്‍ത്തനങ്ങള്‍ സമഗ്രമാക്കുന്നതിനും ജില്ലയിലെ തെരഞ്ഞെടുത്ത എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കൻഡറി സ്‌കൂള്‍ അധ്യാപകര്‍ക്കുള്ള പരിശീലനം മേലാങ്കോട്ട് എ.സി. കണ്ണന്‍ നായര്‍ സ്മാരക ഗവ. യു.പി സ്‌കൂളില്‍ നടന്നു. േഹാസ്ദുര്‍ഗ് ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ പി.വി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. പയ്യന്നൂര്‍ ജനകീയ പ്ലാനറ്റോറിയം ഡയറക്ടര്‍ വെള്ളൂര്‍ ഗംഗാധരന്‍ ക്ലാസെടുത്തു. പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.