കാസർകോ​െട്ട ബിറ്റ്​കോയിൻ തട്ടിപ്പ്​: ഇടപാടുകാരനെ തേടി പൊലീസ്​ നോട്ടീസ്​ അയച്ചു

കാസർകോട്: ജില്ലയിലെ രണ്ടു സഹകരണ ബാങ്കുകളുടെ അക്കൗണ്ടിൽനിന്ന് 21 ലക്ഷം രൂപ ചോർത്തി ബിറ്റ്കോയിൻ വാങ്ങിയ സംഭവത്തിൽ ഇടപാടുകാരുടെ വിവരങ്ങൾ തേടി ബിറ്റ്കോയിൻ ഇടപാടുകൾ നടത്തുന്ന സ്ഥാപനത്തിന് പൊലീസ് നോട്ടീസ് അയച്ചു. എസ്.ബി.െഎ കാസർകോട് ശാഖയിൽ നിക്ഷേപിച്ച ചെങ്കള സർവിസ് സഹകരണ ബാങ്കി​െൻറ 16 ലക്ഷവും ബേഡകം ഫാർമേഴ്സ് സർവിസ് സഹകരണ ബാങ്കി​െൻറ അഞ്ചു ലക്ഷവുമാണ് ഡൽഹി കേന്ദ്രമായ സംഘം അക്കൗണ്ട് ഹാക്ക് ചെയ്ത് തട്ടിയെടുത്തത്. 2018 ജനുവരി 13ന് നടന്ന സംഭവത്തെക്കുറിച്ച് സൈബർ സെൽ അന്വേഷിച്ച് പൊലീസിന് വിവരം കൈമാറുകയായിരുന്നു. ഫിൻലൻഡ് കേന്ദ്രമായി പ്രവർത്തിക്കുന്ന ലോക്കൽ ബിറ്റ്കോയിൻ ഡോട് കോം എന്ന വെബ്സൈറ്റ് വഴിയാണ് തട്ടിപ്പുകാർ ബിറ്റ്കോയിൻ ഇടപാട് നടത്തിയതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. നാലുപേർ ചേർന്നാണ് എസ്.ബി.െഎ സെർവർ ഹാക്ക് ചെയ്ത് 21 ലക്ഷം രൂപ തട്ടിയെടുത്തത്. ഇൗ തുക ഉപയോഗിച്ച് വാങ്ങിയ ബിറ്റ്കോയിൻ ഇവർ വിറ്റത് ഒരാൾക്കാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ കെണ്ടത്താനാണ് വെബ്സൈറ്റി​െൻറ സഹായംവേണ്ടത്. അത് വെളിപ്പെടുത്താൻ വെബ്സൈറ്റ് ഉടമകൾ ബാധ്യസ്ഥരാണ്. പണമിടപാടുമായി ബന്ധപ്പെട്ട് നടക്കുന്ന ക്രമക്കേടുകൾ അന്വേഷിക്കുന്ന ഏജൻസികൾക്ക് ഇടപാടുകാരുടെ വിവരങ്ങൾ കൈമാറുമെന്ന് ഇവരുടെ വെബ്സൈറ്റിൽ ഉറപ്പുനൽകുന്നുണ്ട്. അത് പാലിച്ചില്ലെങ്കിൽ വേണ്ടിവന്നാൽ ഇൻറർപോളി​െൻറ സഹായം സ്വീകരിക്കുമെന്നും കേസന്വേഷിക്കുന്ന വിദ്യാനഗർ എസ്.െഎ അനൂപ് 'മാധ്യമ'ത്തോട് പറഞ്ഞു. ഇവർക്ക് കഴിഞ്ഞദിവസം അവരുടെ വെബ്സൈറ്റിലെ ഇ-മെയിലിൽ നോട്ടീസ് അയച്ചതായി പൊലീസ് പറഞ്ഞു. ക്രിപ്റ്റോ കറൻസിയുടെ പേരിൽ കേരളത്തിലെ ആദ്യതട്ടിപ്പാണ് കാസർകോട്ട് നടന്നത്. ഇരുസഹകരണ ബാങ്കുകളും എസ്.ബി.ഐ അക്കൗണ്ടിൽ ഒാണ്‍ലൈനായി നിക്ഷേപിച്ച തുകയാണ് നഷ്ടമായത്. ഒരു ബാങ്കുമായോ സർക്കാറുമായോ നേരിട്ട് ബന്ധമില്ലാത്ത ഡിജിറ്റൽ കറൻസിയാണ് ബിറ്റ്കോയിൻ. കമ്പ്യൂട്ടർ ഭാഷയിൽ തയാറാക്കിയിരിക്കുന്ന സോഫ്റ്റ്വെയർ കോഡാണിത്. ...രവീന്ദ്രൻ രാവണേശ്വരം....
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.