കണ്ണൂർ: അത്യാഹിതത്തിൽപെട്ടവർക്ക് സഹായംതേടാനും അവർക്ക് സഹായം നൽകാനുമായി 'ജീവൻരക്ഷ' ആപ്. വിവിധ സേവനസംരംഭങ്ങളിലൂടെ കണ്ണൂരിൽ ശ്രദ്ധ പിടിച്ചുപറ്റിയ ലുബ്നാഥ്ഷാ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റാണ് ആപ്പിന് രൂപംനൽകുന്നത്. മൊബൈൽ ആപ്പിൽ എല്ലാ ആംബുലൻസുകളും ലഭ്യമാകും. രക്തബാങ്കുകൾ, ട്രോമാകെയർ, ആശുപത്രിവിവരങ്ങൾ, അഗ്നിശമനസേന, കാലവർഷ ദുരിതാശ്വാസ സെൽ തുടങ്ങി എല്ലാവിധ സേവനവും ഉപയോഗിക്കാനാവുന്ന വിധത്തിലാണ് ആപ്പിന് രൂപംനൽകുന്നതെന്ന് ട്രസ്റ്റ് ചെയർമാൻ പി. ഷാഹിൻ പറഞ്ഞു. ആഗസ്റ്റ് 18ന് കേരളഗവർണർ പി. സദാശിവം ആപ് പ്രകാശനം ചെയ്യും. കണ്ണൂർ ജില്ലയിൽ 102ൽ വിളിച്ചാൽ ആംബുലൻസ് ലഭ്യമാകുന്ന എയ്ഞ്ചൽ സർവിസ് നേരത്തെ ഇവർ ആവിഷ്കരിച്ചിരുന്നു. പ്രഥമശുശ്രൂഷക്ക് വീട്ടിൽ ഒരാളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ട്രോമാകെയർ സൊസൈറ്റിയും നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.